Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
യമനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ സമാധാന  പദ്ധതി സൗദി അവതരിപ്പിച്ചതായി വിദേശകാര്യ മന്ത്രി

March 22, 2021

March 22, 2021

ജിദ്ദ : യെമനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ സമാധാന പദ്ധതി സൗദി അറേബ്യ തിങ്കളാഴ്ച അവതരിപ്പിച്ചതായി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ രാജ്യവ്യാപകമായി വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് പുതിയ സമാധാന പദ്ധതിയിൽ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സനാ വിമാനത്താവളം വീണ്ടും തുറക്കുക, ഹുദൈദ തുറമുഖം വഴി ഇന്ധനവും ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുക, സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാറും ഹൂതികളും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ പുനരാരംഭിക്കുക എന്നീ നിര്‍ദ്ദേശങ്ങളും സൗദി അവതരിപ്പിച്ച സമാധാന പദ്ധതിയിൽ  ഉള്‍പ്പെടുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

ഹൂതികള്‍ സമ്മതം മൂളിയാല്‍ ഉടന്‍ ഈ സമാധാന പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News