Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയിൽ ഇന്ന് മൂന്ന് കോവിഡ് മരണം : കോവിഡ് ബാധിതരുടെ എണ്ണം ആഴ്ചകൾക്കകം രണ്ടു ലക്ഷം വരെയായേക്കാമെന്ന് ആരോഗ്യമന്ത്രി 

April 07, 2020

April 07, 2020

റിയാദ് : ഏതാനും ആഴ്ചകൾക്കുള്ളിൽ സൗദി അറേബ്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലായേക്കാമെന്ന് സൗദി ആരോഗ്യമന്ത്രി  തൗഫീഖ് അൽ റാബിഹ അറിയിച്ചതായി സൗദിയിലെ അൽ അറബിയ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു. സൗദി പ്രസ് ഏജൻസിയെ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് റിപ്പോർട്ട്. മറ്റ് ചില വിദേശ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് പ്രതിരോധിക്കാൻ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജനങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം തന്നെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം വരെ എത്തുമെന്ന് സൗദി ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദുബായിലെ ഗൾഫ് ന്യൂസ് പത്രവും റിപ്പോർട്ട് ചെയ്തു.ഇതിനിടെ ഇന്ന് (ചൊവ്വ) മൂന്ന് പേർ കൂടി രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു.ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2795 ആയി. 615 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.മരണ സംഖ്യ 41 ആയി. .

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News