Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയിൽ കര,വ്യോമ,നാവിക പാതകൾ അടച്ചു,അന്താരാഷ്ട്ര യാത്രകൾക്ക്  വീണ്ടും വിലക്ക്

December 21, 2020

December 21, 2020

ജിദ്ദ: സൗദിയിൽ വീണ്ടും കര,വ്യോമ,നാവിക പാതകൾ അടച്ചു. ഒരാഴ്​ചത്തേക്കാണ് യാത്രാ നിരോധനമെങ്കിലും ആവശ്യമെങ്കിൽ വിലക്ക് തുടരും. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് നടപടി.

ഇതിന്റെ ഭാഗമായി, അത്യാവശ്യ സര്‍വിസൊഴികെ എല്ലാ അന്താരാഷ്​ട്ര വിമാന സര്‍വിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ പുതിയ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തതിനെ തുടര്‍ന്ന്​ ആരോഗ്യ മന്ത്രാലയത്തി​െന്‍റ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ്​ തീരുമാനം. ഇതേ തുടര്‍ന്ന്​ താഴെ കൊടുത്ത മുന്‍കരുതല്‍ നടപടികളെടുക്കാന്‍ സൗദി ഗവണ്‍മെന്‍റ്​ തീരുമാനിച്ചു.

എല്ലാ അന്താരാഷ്​ട്ര വിമാന സര്‍വിസുകളും താല്‍കാലികമായി ഒരാഴ്​ചത്തേക്ക്​ നിര്‍ത്തലാക്കും. അസാധാരണ കേസുകളുമായി ബന്ധപ്പെട്ട വിമാന സര്‍വിസുകള്‍ മാത്രം അനുവദിക്കും. അതോടൊപ്പം നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക്​ പോകാന്‍ അനുവാദമുണ്ടാകും. ഇൗ തീരുമാനം വീണ്ടും ഒരാഴ്​ചത്തേക്ക്​ വരെ നീട്ടാം.

  • കര, നാവിക, വ്യോമമാര്‍ഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനം ഒരാഴ്​ചത്തേക്കും വിലക്കും. ഇതും വീണ്ടും ഒരാഴ്​​ച കൂടി നീട്ടിയേക്കാം​.
  • ഡിസംബര്‍ എട്ട് മുതല്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ, പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയിലെത്തിയവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കണം​.
  • രാജ്യത്തേക്ക്​ പ്രവേശിച്ച തീയതി മുതല്‍ രണ്ടാഴ്​ചത്തേക്ക്​ ഹോം ക്വാറന്‍റീനില്‍ കഴിയണം.
  • ക്വാറന്‍റീന്‍ കാലയളവില്‍ കോവിഡ്​ പരിശോധന നടത്തണം. ഒരോ അഞ്ച്​ ദിവസത്തിലും പരിശോധന ആവര്‍ത്തിക്കണം.
  • കഴിഞ്ഞ മൂന്ന്​ മാസത്തിനിടയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത്​ നിന്ന്​ മടങ്ങിയെത്തിയവര്‍ അല്ലെങ്കില്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലൂടെ കടന്നുപോയവര്‍ കോവിഡ്​ പരിശോധന നടത്തണം.

ഗതാഗത മന്ത്രാലയവുമായി ആ​രോഗ്യ മന്ത്രി നടത്തിയ ആലോചനയെ തുടര്‍ന്ന്​ പുതിയ വൈറസ്​ ബാധ റിപ്പോര്‍ട്ട്​ ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക്​ ഗാതഗതത്തെ വിലക്കില്‍ നിന്ന്​ ഒഴിവാക്കി. പുതിയ വൈറസി​ന്റെ  സ്വഭാവം വ്യക്തമാകുന്നതുവരെയും പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്തുമാണ്​ വിലക്കിനുള്ള തീരുമാനമെന്നും കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ തീരുമാനം പുനപരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News