Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയില്‍ കാറപകടം,മലയാളി ബാലൻ മരിച്ചു

September 25, 2019

September 25, 2019

റിയാദ്: ഉംറ തീർത്ഥാടനം കഴിഞ്ഞു റിയാദിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് ഒൻപത് വയസ്സുകാരൻ മരിച്ചു.മാതാപിതാക്കളുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരം കല്ലറ കാട്ടുമ്പുറം പ്ലാവിള പുത്തന്‍വീട്ടില്‍ രജിത മന്‍സിലില്‍ ഫാരിസ് മന്‍സൂര്‍ (9) ആണ് മരിച്ചത്. മാതാപിതാക്കളായ മന്‍സൂര്‍, റജില ബീഗം, സഹോദരന്‍ മുഹമ്മദ് ഹഫീസ്, കാറോടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മുഹമ്മദ് നായിഫ് എന്നിവര്‍ക്ക് പരിക്കേറ്റു. റജിലയുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അല്‍ഖുവയ്യയില്‍ കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ റിയാദ് റബ്‍വയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാരിസിന്റെ മൃതദേഹം അല്‍ ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Latest Related News