Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
പ്രതിച്ഛായ നന്നാക്കാൻ സൗദി മന്ത്രിസഭയിൽ വൻ അഴിച്ചുപണി,വിദേശകാര്യ മന്ത്രിയെ വീണ്ടും മാറ്റി

October 24, 2019

October 24, 2019

2018 ഡിസംബര്‍ 27ന് ആദില്‍ അല്‍ ജുബൈറിനെ മാറ്റിയാണ് ഇബ്രാഹിം അസ്സാഫിനെ നിയമിച്ചിരുന്നത്. ജമാൽ ഖശോഗി വധം ഉൾപെടെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സൗദിയുടെ പല നടപടികളും മുൻനിർത്തിയാണ് ആദിൽ അൽ ജുബൈറിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത്  മാസങ്ങൾക്ക് മുമ്പ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചത്.എന്നാൽ ചുമതലയേറ്റ് പത്ത് മാസം പൂര്‍ത്തിയാകും അദ്ദേഹത്തിനും സ്ഥാനം നഷ്ടപ്പെടുകയാണ്.

റിയാദ് : അന്താരാഷ്ട്ര തലത്തിൽ സൗദിയുടെ മോശം പ്രതിച്ഛായ മാറ്റിയെടുക്കാൻ സൗദി മന്ത്രിസഭയിൽ വീണ്ടും വൻ അഴിച്ചു പണി.വിദേശകാര്യ മന്ത്രി ഉൾപെടെ നിരവധി മന്ത്രിമാരെ തൽസ്ഥാനത്ത് നിന്ന് നീക്കി പുതിയ മന്ത്രിമാരെ നിയമിച്ചു കൊണ്ട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉത്തരവ് പുറപ്പെടുവിച്ചു.വിദേശകാര്യ മന്ത്രിയായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ ഫൈസല്‍ രാജകുമാരനെ നിയമിച്ചു. ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ അസ്സാഫിനെ മാറ്റിയാണ് വിദേശകാര്യ മന്ത്രിയായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ ഫൈസല്‍ രാജകുമാരന്റെ നിയമനം. 

2018 ഡിസംബര്‍ 27ന് ആദില്‍ അല്‍ ജുബൈറിനെ മാറ്റിയാണ് ഇബ്രാഹിം അസ്സാഫിനെ നിയമിച്ചിരുന്നത്. ജമാൽ ഖശോഗി വധം ഉൾപെടെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സൗദിയുടെ പല നടപടികളും മുൻനിർത്തിയാണ് ആദിൽ അൽ ജുബൈറിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത്  മാസങ്ങൾക്ക് മുമ്പ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചത്.എന്നാൽ ചുമതലയേറ്റ് പത്ത് മാസം പൂര്‍ത്തിയാകും അദ്ദേഹത്തിനും സ്ഥാനം നഷ്ടപ്പെടുകയാണ്. പുതിയ വിദേശ കാര്യ മന്ത്രിയായി നിയമിതനായ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ നിലവിലെ വിദേശ കാര്യ മന്ത്രിയുടെ മുതിര്‍ന്ന ഉപദേശകനായിരുന്നു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സൗദിയുടെ അമേരിക്കൻ അംബാസിഡറുടെ ഉപദേശകനായും വിവിധ കമ്പനികളുടെ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഗതാഗത മന്ത്രിയായി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസ്സറിനെ നിയമിച്ചു. നബില്‍ ബിന്‍ മുഹമ്മദ് അല്‍ അമൂദിയെ മാറ്റിയാണ് നിയമനം. നിലവില്‍ സൗദി എയര്‍ലൈന്‍സിന്റെ ഡയറക്ടര്‍ ജനറലാണ് നാസര്‍ അല്‍ ജാസ്സര്‍.

ഇതിന് പുറമെ വിവിധ അതോറിറ്റികളുടെ മേധാവികളെയും മാറ്റി നിയമിച്ചിട്ടുണ്ട്.ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ അതോറിറ്റി മേധാവിയായി സാലിഹ് മുഹമ്മദ് അല്‍ ഒതൈമിനേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി മേധാവിയായി അബ്ദുള്ള ബിന്‍ ശറഫ് അല്‍ ഗാംദിയേയും നിയമിച്ചു. താരീഖ് അബ്ദുള്ള അല്‍ ശദ്ദിയാണ് ഡാറ്റ മാനേജ്‌മെന്‌റ് ഓഫീസ് തലവന്‍.
 


Latest Related News