Breaking News
ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു |
ദോഹയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൽ സൌദിയും യു.എ.ഇയും ബഹ്റൈനും പങ്കെടുക്കും

November 13, 2019

November 13, 2019

ദോഹ : ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൌദിയും യു.എ.ഇയും ബഹ്റൈനും തീരുമാനിച്ചു.  ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ താരങ്ങള്‍ ഖത്തറിലെത്തുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് സൗദിയിലെ 'അറബ് ന്യൂസ്' പത്രം റിപ്പോർട്ട് ചെയ്തു.ഇതോടെ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എട്ടായി. ഖത്തർ,ഒമാൻ,കുവൈത്ത്,സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഇറാഖ്,യമൻ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിന് 1970ലാണ് തുടക്കമായത്. കഴിഞ്ഞ വര്‍ഷം കുവൈത്തായിരുന്നു മത്സരത്തിന് ആതിഥ്യം വഹിച്ചത്. ഒമാനായിരുന്നു ജേതാക്കൾ. ഇത്തവണ മത്സരം നടത്താന്‍ ഖത്തറിന് നറുക്ക് വീണതോടെ സൗദിയും യു.എ.ഇയും ബഹ്‌റൈനും മത്സരത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയായിരുന്നു.  നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് മത്സരം.

സൌദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തറിനെതിരെ ഉപരോധത്തിലാണ്. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മൂന്ന് രാജ്യങ്ങളുടേയും തീരുമാനം. ഇതിനിടെ അപ്രതീക്ഷിതമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകള്‍ മത്സരത്തിന് അനുമതി കൊടുത്തത്. ഇരുപത്തി നാലാമത് ഗള്‍ഫ് കപ്പ് മത്സരത്തിനായി സൌദി, യു.എ.ഇ, ബഹ്റൈന്‍‌‍ താരങ്ങള്‍ ഖത്തറിൽ എത്തുമ്പോൾ മത്സരത്തിന് കൌതുകമേറും. മത്സരത്തിന്റെ സംഘാടകരായ അറബ് ഗള്‍ഫ് കപ്പ് ഫു്ട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്ന് മൂന്ന് രാജ്യങ്ങളിലേയും ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

ഇതിനിടെ,ഉപരോധവുമായി ബന്ധപ്പെട്ട് വീണ്ടും അനുരഞ്ജന ചർച്ചകൾ സജീവമായതായും സൂചനയുണ്ട്.


Latest Related News