Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
Breaking News :ആദ്യവാഹനം അതിർത്തി കടന്നു,സൽവാ അതിർത്തി വഴി ആദ്യം പ്രവേശനം അനുവദിക്കുന്നത് ജിസിസി പൗരന്മാർക്ക് 

January 09, 2021

January 09, 2021

ദോഹ : 2017 ജൂൺ അഞ്ചിന് ശേഷം കഴിഞ്ഞ മൂന്നര വർഷമായി അടഞ്ഞു കിടക്കുന്ന ഖത്തർ,സൗദി അതിർത്തി വഴി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി.ഇന്ന് രാവിലെ പ്രാദേശിക സമയം  11.20 ഓടെയാണ്  എല്ലാ പരിശോധനകളും പൂർത്തിയാക്കി ആദ്യ വാഹനം അതിർത്തി വഴി കടത്തി വിട്ടത്.പി.സി.ആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.ഇതിനായി സൽവാ അതിർത്തിയിൽ സൗദി പ്രത്യേകം കോവിഡ് പരിശോധനാ കേന്ദ്രം ഒരുക്കിയിരുന്നു.

ജനുവരി  നാലിന് അതിർത്തി തുറക്കുന്നതായി സൗദി പ്രഖ്യാപിച്ചത് മുതൽ നൂറുകണക്കിന് വാഹനങ്ങളാണ് അതിർത്തിയിൽ എത്തിയത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാവാത്തതിനാൽ ഈ വാഹനങ്ങൾ പോലീസ് തിരിച്ചയക്കുകയായിരുന്നു.എന്നാൽ ശനിയാഴ്ച അതിർത്തി തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഇന്നലെ രാത്രിയോടെ തന്നെ നിരവധി വാഹനങ്ങൾ അതിർത്തിയിലെത്തി കാത്തു കിടക്കുകയായിരുന്നു.

ഖത്തർ സ്വദേശിയുടെ ലാൻഡ്ക്രൂയിസർ വാഹനവും ആദ്യമായി നടപടിക്രമങ്ങൾ പൂർത്തിയാക്കി അതിർത്തി കടന്നത്.തുടക്കത്തിൽ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News