Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഇറാഖിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറണം,പത്തുലക്ഷം പേരെ അണിനിരത്തി റാലി സംഘടിപ്പിക്കുമെന്ന് മുഖ്തദാ സദ്ർ

January 15, 2020

January 15, 2020

ബാഗ്ദാദ് : ഇറാഖിലെ അമേരിക്കൻ സൈനികർ പിന്മാറണമെന്നാവശ്യപ്പെട്ട്  ദശലക്ഷം ആളുകളെ പങ്കെടുപ്പിച്ച് വൻ റാലി സംഘടിപ്പിക്കുമെന്ന് ഇറാഖിലെ ഷിയാ നേതാവ് മുഖ്തദാ സദ്ർ അറിയിച്ചു. ഇറാഖിന്റെ കരയും ആകാശവും പരമാധികാരവുമെല്ലാം അമേരിക്കൻ സൈന്യം ദിനംപ്രതി ലംഘിക്കുകയാണെന്നും അധിനിവേശ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നുമാണ് ഷിയാ അനുകൂല സംഘടനയായ സൈറൂൺ പൊളിറ്റിക്കൽ ബ്ളോക് നേതാവായ മുഖ്തദാ സദ്ർ ആവശ്യപ്പെടുന്നത്. ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ഇറാഖിലെ അമേരിക്കൻ സൈനിക പിൻമാറ്റം ആവശ്യപ്പെട്ട് എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ടുള്ള സമാധാനപരമായ മാർച്ചാണ് സംഘടിപ്പിക്കുക. എന്നാൽ ഇത് എപ്പോൾ, എവിടെ നടക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സൈനിക പിൻമാറ്റം ആവശ്യപ്പെട്ട് ഇറാഖ് പാർലമെന്റിൽ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കവുമായി മുഖ്തദാ സദ്ർ രംഗത്തെത്തിയത്. ഇറാനിയൻ സൈനിക കമാൻഡർ ഖസ്സെം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് അമേരിക്കൻ സൈന്യം ഇറാഖിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കിയത്.

 


Latest Related News