Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഗൾഫിൽ കോവിഡ് മരണം പത്തായി : സൗദിയിൽ  ഇന്ന് ഒരു മരണം കൂടി,രോഗം സ്ഥിരീകരിച്ചത് 99 പേർക്ക്

March 28, 2020

March 28, 2020

റിയാദ് : സൗദിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് രോഗബാധിതനായ ഒരാൾ കൂടി മരിച്ചതോടെ സൗദിയിൽ മരണസംഖ്യ നാലായി. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1203 ആയി.37 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.ഇന്ന്‍ റിപ്പോര്‍ട്ട്‌ ചെയ്ത കൊറോണ കേസുകള്‍ ഇങ്ങനെയാണ് -റിയാദ് 41, ജിദ്ദ 18, മക്ക 12, ഖത്തീഫ് 12, മദീന 6, തബൂക്, കമീസ് മുഷായിത് 3, അബഹ 1,ഹഫൂഫ് 1, ഖോബാര്‍ 1, സൈഹാത്ത് 1.

സൗദിയിൽ ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ കോവിഡ് മരണം പത്തായി. സൗദി അറേബ്യ -04 ,ബഹ്‌റൈൻ -04 ,യു.എ.ഇ -02  എന്നിങ്ങനെയാണ് ഗൾഫിലെ കോവിഡ് മരണനിരക്ക്.

ഒമാനിൽ ഇന്ന് 21 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ഒമാനിൽ രോഗബാധിതരുടെ എണ്ണം 152 ആയി.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   


Latest Related News