Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി; കടലില്‍ പതിച്ചതാകാമെന്ന് റിപ്പോര്‍ട്ട്

July 06, 2021

July 06, 2021

മോസ്‌കോ: 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച്‌ വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26 യാത്രവിമാനമാണ് ചൊവ്വാഴ്ച കാണാതായത്. യാത്രാവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വിമാനം കടലില്‍ പതിച്ചതാവാമെന്നാണ് ടാസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലാനയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ തകര്‍ന്നുവീണതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ രക്ഷിക്കുന്നതിന് കുറഞ്ഞത് രണ്ടു ഹെലികോപ്റ്ററിലായാണ് രക്ഷാസംഘം തെരച്ചില്‍ നടത്തുന്നത്.


Latest Related News