Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികർ അപകടത്തിലായേക്കാമെന്ന് ഹസൻ റൂഹാനിയുടെ മുന്നറിയിപ്പ്  

January 15, 2020

January 15, 2020

തെഹ്റാൻ : വിദേശശക്തികൾ പശ്ചിമേഷ്യയിലെ സൈന്യത്തെ ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സൈനികർ അപകടത്തിൽ പെട്ടേക്കാമെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി മുന്നറിയിപ്പ് നൽകി.  നിലവിൽ അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ അപകടത്തിലാണ്. നാളെ യൂറോപ്യൻ സൈനികരും ഈ ഭീഷണി നേരിടേണ്ടിവരുമെന്നും ഹസൻ റൂഹാനി പറഞ്ഞു. ബുധനാഴ്ച  ഒരു ടെലിവിഷൻ പരിപാടിയിലാണ് റൂഹാനി ഇക്കാര്യം പറഞ്ഞതെന്ന് അൽജസീറ ഓൺലൈൻ  റിപ്പോർട്ട് ചെയ്തു.

ആണവക്കരാറിൽ നിന്ന് പിന്മാറാനുള്ള തീരുമാനവുമായി മുന്നോട്ടു പോയാൽ കടുത്ത പ്രഖ്യാതങ്ങൾ നേരിടേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ബ്രിട്ടൻ,ഫ്രാൻസ്,ജർമനി എന്നീ രാജ്യങ്ങൾ ചേർന്ന് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കക്ക് പുറമെ പശ്ചിമേഷ്യയിലെ മറ്റു വിദേശസൈനികർക്കും റൂഹാനി മുന്നറിയിപ്പ് നൽകിയത്.


Latest Related News