Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഉപരോധം പിൻവലിക്കാതെ ചർച്ചക്കില്ലെന്ന് റൂഹാനി

August 28, 2019

August 28, 2019

ടെഹ്‌റാൻ: ഉപരോധം പിൻവലിക്കുന്നത് വരെ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന്  ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി അറിയിച്ചു. ഇറാൻ പ്രസിഡന്റുമായി ഉടൻ ചർച്ച നടത്തുമെന്ന അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 

ഉപരോധത്തിൽ നിന്ന് അമേരിക്ക നിരുപാധികം പിൻവാങ്ങുകയാണ് മുന്നോട്ടുള്ള വഴിയെന്നും ഇറാനെതിരെ ചുമത്തിയ നിയമവിരുദ്ധമായ മുഴുവൻ വിലക്കുകളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈയൊരു നടപടിയില്ലാതെ പ്രശ്ന പരിഹാരത്തിന് മറ്റൊരു മാർഗമില്ല-ഹസൻ റൂഹാനി വ്യക്തമാക്കി.അനുകൂലമായ മാറ്റങ്ങളിലേക്കുള്ള താക്കോൽ അമേരിക്കയുടെ കൈയിലാണുള്ളതെന്നും റൂഹാനി കൂട്ടിച്ചേർത്തു.

 

ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ ഇറാനുമായി ചർച്ചക്ക് സന്നദ്ധമാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 


Latest Related News