Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
റിയാദിലെ അബീർ മെഡിക്കൽ സെന്ററിൽ ഇനി മമ്മോഗ്രാഫി പരിശോധനയും

October 12, 2019

October 12, 2019

റിയാദ് :  അബീർ മെഡിക്കൽ സെന്റർ റിയാദ് ശുമൈസി ശാഖയിൽ സ്തനാർബുദ പരിശോധനയ്ക്കുള്ള മമ്മോഗ്രാഫി സേവനത്തിന് തുടക്കമായി.ഇന്ത്യൻ അംബാസഡർ ഡോ. ഒസാഫ് സഈദിന്റെ പത്നി ഫർഹ സഈദ് ഉദ്ഘാടനം നിർവഹിച്ചു.

സ്തനാർബുദം ക്രമാതീതമായി വർധിച്ച് വരുന്ന കാലത്ത് രോഗ ലക്ഷണങ്ങൾ പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തി പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ മാമ്മോഗ്രാഫിയിലൂടെ കഴിയും.. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ മാത്രം ലഭ്യമായ സേവനം സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മാമ്മോഗ്രാം അബീർ മെഡിക്കൽ സെന്ററിന്റെ ഷുമൈസി ശാഖയിൽ പ്രവർത്തനം തുടങ്ങിയത്. അന്താരാഷ്ട്ര സ്തനാർബുദ മാസത്തിൽ ഇതിന് നേതൃത്വം നൽകിയ അബീർ മെഡിക്കൽ ഗ്രൂപ്പിനെ അഭിനന്ദിക്കുന്നതായി ഫർഹ സഈദ് പറഞ്ഞു.

മാമോഗ്രാം മെഷീന്റെ പ്രവർത്തനങ്ങൾ ഡോ.ബുഷ്റ ജമീൽ വിശദീകരിച്ചു. മാമോഗ്രഫി സർവീസിനുളള 250 റിയാലിന്റെ ഡിസ്‌കൗണ്ട് കൂപ്പൺ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. മമ്മോഗ്രാഫി സൗകര്യമുള്ള സൗദി അറേബ്യയിലെ എല്ലാ അബീർ മെഡിക്കൽ സെന്ററുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. ബോധവൽക്കരണ സിഗ്നേചർ കാമ്പയിൻ, സ്വയം രോഗനിർണയം നടത്തുന്നതിനുളള പരിശീലനം എന്നിവ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുമെന്നും അബീർ മെഡിക്കൽ ഗ്രൂപ്പ് അറിയിച്ചു.


Latest Related News