Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കോവിഡ് അതിവ്യാപനം,ഇന്ത്യയിലെ അതിസമ്പന്നർ രാജ്യം വിടുന്നതായി റിപ്പോർട്ട്  

April 27, 2021

April 27, 2021

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ രാജ്യം വിടുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ അതിസമ്പന്നരിൽ പലരും  ജെറ്റ് വിമാനങ്ങള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണെന്ന് ബ്ലൂംബർഗ്,ബിസിനസ് ഇൻസൈഡർ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കൊവിഡിനെ പേടിച്ച്‌ ഇവര്‍ പലായനം ചെയ്യുന്നത്.

സമ്പന്നരിൽ  ബിസിനസുകാര്‍ക്ക് പുറമെ  ബോളിവുഡ് സൂപ്പര്‍ താരങ്ങളുമുണ്ടെന്ന് പ്രൈവറ്റ് ജെറ്റ് ദാതാക്കള്‍ പറയുന്നു. കൂടാതെ, ഐപിഎല്ലില്‍ കളിക്കുന്ന മൂന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ലീഗ് വിട്ട് തിരികെ പോയി. ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. കാനഡ, ചൈന, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യാക്കാര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് എല്ലാ ചാര്‍ജുകളുമടക്കം 15 ലക്ഷം രൂപയാണ് പ്രൈവറ്റ് ജെറ്റുകാര്‍ ഈടാക്കുന്നത്. എന്നാല്‍,ഇത്തരത്തിൽ രാജ്യംവിടുന്നവർ പണം ഒരു പ്രശ്നമാക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  

 


Latest Related News