Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
പ്രവാസികളുടെ മടക്കയാത്ര :ഗൾഫിലെ നോർക്ക ഡയറക്റ്റർമാർ പ്രവാസി മലയാളികളെ വഞ്ചിക്കുന്നു 

April 26, 2020

April 26, 2020

ന്യൂസ്‌റൂം അന്വേഷണം / അൻവർ പാലേരി   

ഗൾഫിലെ നോർക്കാ ഡയറക്റ്റർമാർ താൻപോരിമ ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന ചക്കളത്തിപ്പോരു മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങൾക്ക് പിന്നിലെന്നും അല്ലാതെ ആധികാരികമായ എന്തെങ്കിലും ഉറപ്പിന്റെ പേരിലല്ല ഉത്തരവാദപ്പെട്ട ആളുകൾ ഇത്തരത്തിൽ പ്രവാസി മലയാളികളെ പറഞ്ഞു പറ്റിക്കുന്നതെന്നും വ്യക്തം.

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഗൾഫിലെ പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഗൾഫിലെ നോർകാ ഡയറക്റ്റർമാർ ഇരുട്ടിൽ തപ്പുന്നു.ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ യിലെ നോർക ഡയറക്റ്റർമാരിൽ ഒരാളായ ഒ.വി മുസ്തഫയും കുവൈത്തിലെ  പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്റ്റർ എൻ.അജിത്കുമാറും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശങ്ങളാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ ആശങ്കയിൽ കഴിയുന്ന പതിനായിരക്കണക്കിന് ഗൾഫ് മലയാളികളെ ആശയക്കുഴപ്പത്തിലാക്കിയത്.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾ ശനിയാഴ്ച അർധരാത്രി മുതൽ നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്നും എല്ലാ ആളുകളും ഒരേസമയം രജിസ്റ്റർ ചെയ്ത് ധൃതി കൂട്ടരുതെന്നുമായിരുന്നു ഓ.വി മുസ്തഫയുടെ പോസ്റ്റ്. ആദ്യം രജിസ്റ്റർ ചെയ്തത് കൊണ്ട് ആദ്യം പോകാൻ കഴിയില്ലെന്നും മുൻഗണനാ ക്രമം അനുസരിച്ചു മാത്രമാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ലഭിക്കുകയെന്നും മുസ്തഫ  തന്റെ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. യാതൊരു ആധികാരികതയുമില്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായി കഴിയുന്ന പ്രവാസി മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ വീഡിയോ സന്ദേശം.

ഇതോടൊപ്പം തന്നെ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്റ്റർ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് കുവൈത്തിൽ നിന്നും എൻ.അജിത്കുമാറും സമാനമായ വീഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.ഏപ്രിൽ 25 ശനിയാഴ്ച അർധരാത്രി മുതൽ നോർക്ക വെബ്‌സൈറ്റിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ലഭ്യമാണ് എന്നാണ് യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം അദ്ദേഹവും പറയുന്നത്.തിരക്ക് കൂട്ടരുതെന്നും കേന്ദ്ര സർക്കാരിന്റെ തീരുമാനം അനുസരിച്ചുള്ള മുൻഗണനാ പ്രകാരം മാത്രമായിരിക്കും യാത്രക്കുള്ള സകാര്യമുണ്ടാവുക എന്നും അദ്ദേഹവും ഉറപ്പിച്ചു പറയുന്നുണ്ട്.

അതേസമയം,ഖത്തറിലെ നോർക്ക ഡയറക്റ്റർ സി.വി റപ്പായിയുമായി ബന്ധപ്പെട്ടപ്പോൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെന്നും നാളെയോ മറ്റന്നാളോ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ന്യൂസ്‌റൂമിനോട് പറഞ്ഞു. നോർക്കയുടെ ഔദ്യോഗിക ഫെയ്‌സ് ബുക് പേജിലോ വെബ്സൈറ്റിലോ ഇത്തരത്തിൽ മടക്കയാത്രക്കുള്ള രജിസ്ട്രേഷനായി കൃത്യമായ ഒരു തിയതി തീരുമാനിച്ചതായി പറയുന്നില്ല.ഏപ്രിൽ 22 ന് നോർകയുടെ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നത് വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കുമെന്ന് മാത്രമാണ്.അതിനു ശേഷം മടക്കയാത്രയുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും നോർക്ക ഔദ്യോഗികമായി നൽകിയിട്ടില്ല. എന്നാൽ നോർക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നാട്ടിലേക്ക് മടങ്ങാനുള്ള വിദേശയാത്രക്കാർക്കുള്ള രജിസ്‌ട്രേഷൻ പേജ് ഉടൻ ആരംഭിക്കുമെന്ന് മാത്രമാണ് ശനിയാഴ്ച രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടും കാണിച്ചത്.

ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം തീർക്കാൻ ദുബായിലെ നോർക്ക ഡയറക്റ്റർ ഓ.വി മുസ്തഫയുമായി ബന്ധപ്പെടാനുള്ള നമ്പറിലേക്ക് വിളിച്ചപ്പോൾ അർധരാത്രി 12 മണി എന്നുദ്ദേശിച്ചത് ഗൾഫിലെ സമയമാണെന്നും അതുവരെ കാത്തിരിക്കാനുമാണ് ആവശ്യപ്പെട്ടത്.എന്നാൽ പന്ത്രണ്ടു മണി കഴിഞ്ഞു വിളിച്ചപ്പോൾ ഫോൺ ഡിസ്കണക്റ്റ് ചെയ്യുകയായിരുന്നു.

ചുരുക്കത്തിൽ,ഗൾഫിലെ നോർക്കാ ഡയറക്റ്റർമാർ താൻപോരിമ ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന ചക്കളത്തിപ്പോരു മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങൾക്ക് പിന്നിലെന്നും അല്ലാതെ ആധികാരികമായ എന്തെങ്കിലും ഉറപ്പിന്റെ പേരിലല്ല ഉത്തരവാദപ്പെട്ട ആളുകൾ ഇത്തരത്തിൽ പ്രവാസി മലയാളികളെ പറഞ്ഞു പറ്റിക്കുന്നതെന്നും വ്യക്തം. പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിൽ നിന്നും എന്തെങ്കിലും ഉറപ്പു ലഭിക്കുന്നത് വരെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം ഉൾപെടെയുള്ള നടപടികളിലേക്ക് കടക്കാനാവില്ലെന്ന് ഗൾഫിലെ വിവിധ ഇന്ത്യൻ എംബസികളും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏതെങ്കിലും വിധത്തിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാരിന്റെയോ നോർക്ക പോലുള്ള അനുബന്ധ സംവിധാനങ്ങളുടെയോ ഉത്തരവാദപ്പെട്ട വ്യക്തികളിൽ നിന്നും ലഭിക്കുന്ന ഏതുതരത്തിലുള്ള സമാശ്വാസത്തിന്റെ വാർത്തകളും ഇപ്പോൾ പിടിവള്ളിയാണ്.അത് പരിഗണിക്കാതെ ഗൾഫിലെ പ്രവാസി മലയാളികൾ ഇപ്പോൾ അനുഭവിക്കുന്ന ജീവിതയാഥാർഥ്യങ്ങളെ കുറിച്ച് എട്ടും പൊട്ടും തിരിയാത്ത കുറെ പേർ പണത്തിന്റെയും പാർട്ടി ബന്ധങ്ങളുടെയും പേരിൽ മാത്രം ഔദ്യോഗിക പദവികളിരുന്ന് ഈ പാവങ്ങളെ പറഞ്ഞു പറ്റിക്കരുത്.അത് ക്രൂരതയാണ്. നിങ്ങൾ പറയുന്നതൊക്കെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ചില ഓൺലൈൻ സെലിബ്രിറ്റികളും ഈസി ചെയർ ജേർണലിസ്റ്റുകളും ഗൾഫിൽ വേണ്ടത്രയുള്ളപ്പോൾ പ്രത്യേകിച്ചും.നാളെ ഒരുപക്ഷെ,പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങുകയോ നീട്ടിവെക്കുകയോ ചെയ്യാം.പക്ഷെ എല്ലാ കിടമാത്സര്യങ്ങളും മാറ്റിവെച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കാത്തിരിക്കാൻ ഗൾഫ് മലയാളികളുടെ രക്ഷകരെന്നും അപ്പോസ്തലന്മാരെന്നും സ്വയം അവകാശപ്പെടുന്ന ഗൾഫിലെ നോർക്ക ഡയറക്റ്റർമാർ ജാഗ്രത പുലർത്തണം,അവരെ പറഞ്ഞു പറ്റിക്കരുത്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News