Breaking News
ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ |
ഗൾഫിൽ അനുരഞ്ജന നീക്കം,മുഹമ്മദ് ബിൻ സൽമാനും മുഹമ്മദ് ബിൻ സായിദും രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട് 

December 20, 2020

December 20, 2020

ദോഹ : ഖത്തറിനെതിരായ ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കഴിഞ്ഞയാഴ്ച നിയോമിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ദി ന്യൂ ഖലിജ് റിപ്പോർട്ട് ചെയ്തു.കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഖത്തറുമായുള്ള അനുരഞ്ജനത്തെക്കുറിച്ച് പ്രാഥമിക ധാരണയിലെത്തിയാതായി റിയാദിലെ ഉന്നത വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങളെ അധികരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.പ്രതിസന്ധി പരിഹരിക്കാൻ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ശ്രമിക്കുന്നിടത്തോളം കാലം അനുരഞ്ജന ശ്രമങ്ങളെ തടസ്സപ്പെടുത്തില്ലെന്ന് ബിൻ സായിദ് മുഹമ്മദ് ബിൻ സൽമാന് ഉറപ്പുനൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഖത്തറിനെതിരെ 2017 ജൂണിൽ ഏർപ്പെടുത്തിയ ഉപരോധവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള അന്തിമ കരാർ ജനുവരി അഞ്ചിന് റിയാദിൽ ചേരുന്ന ഗൾഫ് ഉച്ചകോടിയിൽ പ്രഖ്യാമിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഈയിടെ അറിയിച്ചിരുന്നു.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/FwIAHeOKXjU5KpW8oWwC8C


Latest Related News