Breaking News
ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് |
നിയന്ത്രണം നീക്കിയാല്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

November 25, 2020

November 25, 2020

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം നീക്കിയാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. വന്ദേഭാരത് ദൗത്യത്തിനു കീഴില്‍ മെയ് ആറു മുതല്‍ തങ്ങള്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്നും ഇപ്പോള്‍ 22 രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറുണ്ടെന്നും മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു. 

'സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്കുള്ള നിയന്ത്രണം ഇതുവരെ നീക്കിയിട്ടില്ല. ഈ രാജ്യങ്ങള്‍ നിയന്ത്രണം നീക്കിയാല്‍ ഉടന്‍ യാത്രക്കാരെ എത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' -മന്ത്രാലയം ട്വീറ്റ് ചെയ്തു.

22 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ഇരു രാജ്യങ്ങളിലെയും വിമാന കമ്പിനികള്‍ക്ക് ചില നിയന്ത്രണങ്ങളോടെ അങ്ങോട്ടും ഇങ്ങോട്ടും വിമാന സര്‍വ്വീസുകള്‍ നടത്താം. 

രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍ ഇന്ത്യയില്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ മെയ് 23 മുതല്‍ നിര്‍ത്തി വച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേസമയം വന്ദേഭാരത് ദൗത്യത്തിനു കീഴില്‍ പ്രത്യേക അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്താന്‍ ഇന്ത്യന്‍ വിമാന കമ്പിനികള്‍ക്ക് മെയ് മാസം മുതല്‍ അനുമതി ഉണ്ട്. ജൂലൈ മുതല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരവും ഇന്ത്യന്‍ വിമാന കമ്പിനികള്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. 

 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News