Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ജനതാ കർഫ്യു  മലയാളികൾക്ക് മനസിലാവില്ല  ,ഹർത്താലെന്ന് പറഞ്ഞാൽ ആവശ്യമായ  മദ്യം വാങ്ങി സൂക്ഷിക്കാമെന്ന് റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ് 

March 21, 2020

March 21, 2020

തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നാളെ ജനതാ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളികളെ പരിഹസിക്കുന്ന ട്വീറ്റുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി രംഗത്തെത്തി. മലയാളികളോട് ജനതാ കർഫ്യു എന്ന് പറഞ്ഞാൽ മനസിലാവില്ലെന്നും ഹർത്താൽ എന്ന് പറഞ്ഞാൽ ആവശ്യമായ മദ്യം വാങ്ങി സൂക്ഷിക്കാൻ അവർക്ക് കഴിയുമെന്നുമാണ് ട്വീറ്റ്.

എന്നാൽ റസൂൽ പൂക്കുട്ടിയുടെ ട്വീറ്റിന് മറുപടിയുമായി നിരവധി പേർ രംഗത്തെത്തി. ലോകം മുഴുവൻ കേരളത്തിലെ കൊറോണാ വിരുദ്ധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുമ്പോൾ താങ്കളെ പോലെ ലോകപ്രശസ്തനായ ഒരു മലയാളി കേരളത്തെയും മലയാളികളെയും പരിഹസിക്കുന്നത് ദുഖകരമാണ് എന്നായിരുന്നു ഒരാളുടെ മറുപടി. റസൂൽ പൂക്കുട്ടിക്ക് പൊങ്കാലയുമായി  നിരവധി മലയാളികൾ രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News