Breaking News
അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  |
ലോകം കൈകോര്‍ത്തു;18 കോടി ഒഴുകിയെത്തി പ്രവാസിയായ റഫീക്കിന്റെ മകന് ഇനി ചികിത്സ

July 05, 2021

July 05, 2021

കണ്ണൂര്‍:  ലോകം കൈ കോര്‍ത്തപ്പോള്‍ 18 കോടി എളുപ്പമുള്ള സഖ്യയായി. കണ്ണൂരിലെ മാട്ടൂലില്‍ അപൂര്‍വ രോഗം ബാധിച്ച മുഹമ്മദെന്ന കുഞ്ഞിനു വേണ്ടിയുള്ള ചികിത്സാ സഹായമാണ് പലതുള്ളിപ്പെരുവെള്ളമായത്.പേശികളെ ക്ഷയിപ്പിക്കുന്ന സാപൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുകാരന്റെ ചികിത്സയിലേക്കാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെ സഹായം ഒഴുകിയത്. മുഹമ്മദിന്റെ ചികിത്സയ്ക്കായുള്ള മരുന്നിന് 18 കോടി രൂപ ചെലവു വരും. പതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന അപൂര്‍വ രോഗമാണിത്. സമൂഹ മാധ്യങ്ങളിലൂടെയാണ് കുഞ്ഞിന്റെ ചികിത്സാകാര്യം പുറത്തു വ്യാപിച്ചത്. തുടര്‍ന്ന് സഹായപ്രവാഹമുണ്ടായി. 18 കോടി എക്കൗണ്ടില്‍ എത്തിയെന്നും സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും പിതാവ് റഫീഖ് അറിയിക്കുകയായിരുന്നു.ഒരാഴ്ചകൊണ്ടാണ് ഭീമായ തുക സമാഹരിക്കപ്പെട്ടത്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തില്‍ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടു കഴിഞ്ഞു. രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്‍കിയാല്‍ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകള്‍ അഫ്രക്ക് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.ചക്രക്കസേരയില്‍ അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥിലാണ് അഫ്ര. തന്റെ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാര്‍ത്ഥനയിലാണ് അവള്‍. മരുന്ന് നല്‍കിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ എ.സി ടെക്‌നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്.കുഞ്ഞിനെ സഹായിക്കുന്നതിന് കേരള ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ മാതാവ് പി.സി. മറിയുമ്മയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ടിലേക്കാണ് ധനസഹായം ഒഴുകി എത്തിയത്.

 


Latest Related News