Breaking News
ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു |
കണ്ണൂരിലെ ആർഎസ്എസ് പരിപാടിയിൽ ഉദ്ഘാടകനായി എസ്ഐ, വിവാദം പുകയുന്നു 

January 15, 2020

January 15, 2020

കണ്ണൂർ : മട്ടന്നൂരിൽ ആർഎസ്എസിന്റെ പരിപാടിയിൽ ഉദ്ഘാടകനായി എസ്ഐ എത്തിയത് വിവാദമാകുന്നു. അഡീഷണൽ എസ്ഐ കെ.കെ രാജേഷിനെതിരെ സിപിഐ എം മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം, താൻ പങ്കെടുത്തത് പരിപാടിയോടനുബന്ധിച്ചുള്ള ബോധവത്കരണ ക്ലാസിലാണെന്നാണ് കെ.കെ രാജേഷ് നൽകിയ വിശദീകരണം.

മട്ടന്നൂർ കിളിയങ്ങാട്ടെ ആർഎസ്എസ് നേതാവ് സികെ രഞ്ജിത്തിന്റെ അനുസ്മരണ പരിപാടിയിലാണ് അഡീഷണൽ എസ്ഐ കെ.കെ രാജേഷ് പങ്കെടുത്തത്. ഞായറാഴ്ചയായിരുന്നു പരിപാടി. കിളിയങ്ങാട് വീര പഴശ്ശി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. സികെ രഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയാണ് എസ്ഐ പരിപാടി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം ഉദ്ഘാടന പ്രസംഗവും നടത്തി. ആർഎസ്എസ്, ബിജെപി നേതാക്കളായിരുന്നു മറ്റ് പ്രസംഗകർ.

സംഭവത്തിൽ രാജേഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. വിഷയത്തിൽ എസ്പിക്ക് ഉടൻ റിപ്പോർട്ട് നൽകും. സിപിഐഎം പ്രാദേശിക നേതൃത്വവും എസ്ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനമാണ് നിർവ്വഹിച്ചതെന്നാണ് എസ്ഐയുടെ വിശദീകരണം.


Latest Related News