Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്ക് പതിനാല് ദിവസത്തെ  ഹോട്ടൽ റിസർവേഷൻ നിർബന്ധമാക്കി 

June 18, 2020

June 18, 2020

ദോഹ : ഖത്തറിൽ നിന്നും മടക്ക ടിക്കറ്റിൽ പുറത്തേക്ക് പോകുന്നവർക്കും നിലവിൽ രാജ്യത്തിന് പുറത്തുള്ളവർക്കും രാജ്യത്തേക്ക് തിരികെ വരാൻ നിശ്ചിത ഹോട്ടലുകളിൽ റിസർവേഷൻ നിർബന്ധമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ക്വറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയ നിശ്ചിത ഹോട്ടലുകളിൽ റിസർവേഷൻ ഉള്ളവർക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഇതനുസരിച്ച് നാട്ടിൽ നിന്നും തിരിച്ചു വരുന്നവർ ഹോട്ടൽ റിസർവ് ചെയ്തതിന്റെ രേഖകൾ കാണിച്ചാൽ മാത്രമേ രാജ്യത്തേക്ക് കടത്തി വിടുകയുള്ളൂ. നിലവിൽ ഖത്തറിൽ ഉള്ളവർ മടക്ക ടിക്കറ്റുമായാണ് രാജ്യം വിടുന്നതെങ്കിൽ റിസർവേഷൻ രേഖകൾ കാണിക്കേണ്ടി വരും.ഇല്ലെങ്കിൽ യാത്ര അനുവദിക്കില്ല.

എയർ ട്രാൻസ്‌പോർട്ട് ഡയറക്റ്റർ മുഹമ്മദ് ഫലാഹ് അൽ ഹജ്‌രി ഇതുസംബന്ധിച്ച സർക്കുലർ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും നൽകിയിട്ടുണ്ട്.ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ഈ വൗച്ചര്‍ റീഫണ്ട് ചെയ്യാനാവില്ല. അതേസമയം തിരിച്ചുവരുന്ന യാത്രാ തിയ്യതിയില്‍ മാറ്റമുണ്ടെങ്കില്‍ ഹോട്ടല്‍ റിസര്‍വേഷന്‍ അതിന് അനുസരിച്ച് മാറ്റാവുന്നതാണ്.വിവിധ കാറ്റഗറികളിൽ പെട്ട 19 ഹോട്ടലുകളുടെ പട്ടികയും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

ക്വറന്റൈൻ  സൗകര്യമുള്ള ഹോട്ടലുകള്‍ ഇവയാണ് :
1. ഡുസിറ്റ് ദോഹ
2. ദി വെസ്റ്റിന്‍ ദോഹ ഹോട്ടല്‍ ആന്റ് സ്പാ
3. ടൈം റാകോ ഹോട്ടല്‍
4. ദി ടൗണ്‍ ഹോട്ടല്‍
5. എസ്ദാന്‍ ഹോട്ടല്‍സ് ദോഹ- ടവര്‍ 2
6. മാരിയറ്റ് മാര്‍ക്വിസ് സിറ്റി സെന്റര്‍ ദോഹ ഹോട്ടല്‍
7. അല്‍ റയ്യാന്‍ ഹോട്ടല്‍ ദോഹ, കുറിയോ കളക്ഷന്‍ ബൈ ഹില്‍ട്ടണ്‍
8. സിറ്റി സെന്റര്‍ റൊട്ടാന ദോഹ ഹോട്ടല്‍
9. കിങ്‌സ്‌ഗേറ്റ് ദോഹ ഹോട്ടല്‍
10. മില്ലേനിയം സെന്‍ട്രല്‍ ഹോട്ടല്‍
11. മില്ലേനിയം പ്ലാസ ഹോട്ടല്‍
12. വിന്‍ദാം ഗ്രാന്‍ഡ് റീജന്‍സി ദോഹ ഹോട്ടല്‍
13. ഡുസിറ്റ് ഡി2 സല്‍വ ദോഹ
14. എസ്ദാന്‍ ഹോട്ടല്‍സ് ദോഹ- ടവര്‍ 1
15. ഗ്രാന്‍ഡ് റീഗല്‍ ഹോട്ടല്‍
16. ഹോളിഡേ വില്ല ഹോട്ടല്‍ ആന്റ് റസിഡന്‍സ്
17. കെ108 ഹോട്ടല്‍
18. ലാ വില്ല ഹോട്ടല്‍
19. സഫീര്‍ ഹോട്ടല്‍

ഇവയിൽ ഭൂരിഭാഗവും വലിയ നിരക്ക് ഈടാക്കുന്ന ഹോട്ടലുകൾ ആയതിനാൽ സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പതിനാല് ദിവസം ഈ ഹോട്ടലുകളിൽ താമസിക്കണമെങ്കിൽ വലിയൊരു തുക തന്നെ വേണ്ടിവരും. എന്നാൽ രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് നീങ്ങിയാലും എത്ര കാലയളവിലേക്കാണ് ഈ നിബന്ധന നിലനിൽക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News