Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കോവിഡ് വാക്സിനേഷൻ പൂർത്തിയാകുന്നത് വരെ കൊറന്റൈൻ നിബന്ധനകൾ തുടരുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

January 28, 2021

January 28, 2021

ദോഹ : മതിയായ ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നൽകി കഴിയുന്നത് വരെ രാജ്യത്ത് തിരിച്ചെത്തുന്നവർക്കുള്ള ഹോട്ടൽ-കൊറന്റൈൻ നിബന്ധനകൾ തുടരുമെന്ന് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചവർ ഉൾപ്പെടെയുള്ളവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ.സൊഹാ അൽ ബയാത്ത് വ്യക്തമാക്കി.

വാക്സിൻ എടുത്തവരും എടുക്കാത്തവരും തമ്മിൽ  കോവിഡ് മാനദണ്ഡങ്ങളിൽ നിലവിൽ ഇളവുകളൊന്നും അനുവദിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.ആവശ്യമായ അളവിൽ വാക്സിൻ നല്കികഴിയുന്നതു വരെ  കൊറന്റൈൻ,സാമൂഹിക അകലം,വ്യക്തി ശുചിത്വം എന്നിവ എല്ലാവർക്കും ബാധകമായിരിക്കും.കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകുകയും കോവിഡ് വ്യാപനത്തിന്റെ ശൃംഖല തകർക്കാൻ കഴിയുകയും ചെയ്‌താൽ ഈ നിബന്ധനകളിൽ ഭേദഗതി വരുത്തുമെന്നും അവർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News