Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
അന്റാലിയയിലെ തുര്‍ക്കിയുടെ തുറമുഖം ഖത്തറിന്റെ ക്യുടെര്‍മിനല്‍സ് വാങ്ങി

January 26, 2021

January 26, 2021

ഇസ്താംബൂള്‍: ഖത്തറിലെ വാണിജ്യ തുറമുഖ ഓപ്പറേറ്ററായ ക്യുടെര്‍മിനല്‍സ് തുര്‍ക്കിയിലെ തുറമുഖം വാങ്ങി. റിസോര്‍ട്ട് നഗരമായ അന്റാലിയയിലെ തുറമുഖമായ പോര്‍ട്ട് അക്‌ഡെനിസ് ആണ് ക്യുടെര്‍മിനല്‍സ് വാങ്ങിയത്. തുര്‍ക്കി കമ്പനിയായ ഗ്ലോബല്‍ യതിരിം ഹോള്‍ഡിങ്‌സിന്റെ പക്കല്‍ നിന്നാണ് തുറമുഖം വാങ്ങിയത്. 

2022 ഒക്ടോബറില്‍ തന്നെ തുറമുഖം വാങ്ങുന്നതിനുള്ള കരാറില്‍ ക്യുടെര്‍മിനല്‍സ് ഒപ്പുവച്ചിരുന്നു. എല്ലാ വ്യവസ്ഥകളും പൂര്‍ത്തിയാക്കിയെന്നും വില്‍പ്പനയ്ക്ക് അംഗീകാരം ലഭിച്ചുവെന്നും ഗ്ലോബല്‍ യതിരിം ഹോള്‍ഡിങ്‌സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

84.984 കോടി ടര്‍ക്കിഷ് ലിറ (11.515 കോടി ഡോളര്‍) നല്‍കിയാണ് തുറമുഖം ക്യുടെര്‍മിനല്‍സ് വാങ്ങിയത്. ക്രൂയിസ്, കണ്ടെയിനര്‍, ജനറല്‍ കാര്‍ഗോ, ബള്‍ക്ക് കാര്‍ഗോ, പ്രൊജക്റ്റ് കാര്‍ഗോ, ഷോര്‍ ബേസ്, മിലിറ്ററി ഷിപ്പ് സേവനങ്ങള്‍ പോര്‍ട്ട് അക്‌ഡെനിസ് തുറമുഖത്ത് ലഭിക്കും. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News