Breaking News
അന്ത്യാഭിലാഷമായി റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ചു; ഖത്തറിൽ തൂക്കിലേറ്റാനിരുന്ന തുനീഷ്യൻ പൗരൻ അവസാന നിമിഷം രക്ഷപ്പെട്ടു (വീഡിയോ) | ഇഹ്തിറാസ് ആപ്പിൽ നിറം മാറുന്നില്ല,കാരണം അറിയാം  | ഒറീഡൂവിന്റെ നാലാമത് മിനി ഷോപ്പ് ഓണ്‍ വീല്‍ പ്രവര്‍ത്തനം തുടങ്ങി | സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ശസ്ത്രക്രിയ; വിജയകരമെന്ന് സൗദി അറേബ്യ (വീഡിയോ) | വയോധികര്‍ക്ക് കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ വീട്ടിലെത്തും; ഈ വര്‍ഷം അവസാനത്തോടെ ഖത്തറിലെ 90 ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ | ഖത്തറിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധം | അൽ ഉല കരാറിൽ ഖത്തറും ഈജിപ്തും തമ്മിൽ ചർച്ച നടത്തി | നാദാപുരത്ത് പൊള്ളലേറ്റ കുടുംബാംഗങ്ങളിൽ ഗൃഹനാഥൻ മരിച്ചു  | മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ സമാനമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം; സാമ്യങ്ങളും വ്യത്യാസങ്ങളും ഇങ്ങനെ | അല്‍ ഉല കരാര്‍: ഖത്തറും യു.എ.ഇയും കുവൈത്തിൽ കൂടിക്കാഴ്ച നടത്തി |
ഖത്തറിലെ ഭക്ഷണശാലകളില്‍ സീറ്റ് ബുക്കിങ് എളുപ്പമാക്കി ആലിയ ഫാത്തിമയുടെ മൊബൈല്‍ ആപ്പ്; യു.ടിസീറ്റ് ആപ്പിന്റെയും ആലിയയുടെയും വിശേഷങ്ങള്‍ അറിയാം

February 17, 2021

February 17, 2021

ദോഹ: കൊവിഡ്-19 മഹാമാരി ലോകമെമ്പാടുമുള്ള എല്ലാവരെയും ഒരുപോലെയാണ് ബാധിച്ചത്. അത്തരത്തില്‍ കൊവിഡ് കാരണം കരിയറില്‍ തിരിച്ചടി നേരിട്ട 23 കാരിയാണ് വാണിജ്യ പരിശീലനം ലഭിച്ച പൈലറ്റായിരുന്ന ആലിയ ഫാത്തിമ ലല്ല. ഈ സാഹചര്യത്തിലാണ് തന്റെ കരിയറില്‍ മാറ്റം വരുത്താന്‍ ആലിയ ഫാത്തിമ തീരുമാനിക്കുന്നത്. 

ബിസിനസ് രംഗത്തേക്ക് ചുവടു വയ്ക്കാനായിരുന്നു ആലിയയുടെ തീരുമാനം. ആലിയയുടെ കുടുംബത്തില്‍ ആരും ബിസിനസ് ചെയ്ത് പരിചയമില്ല. പക്ഷേ നൂതനമായ ബിസിനസ് ആരംഭിക്കാനുള്ള തീരുമാനവുമായി ആലിയ മുന്നോട്ട് പോയി. 

തുടര്‍ന്നാണ് ഖത്തറില്‍ ഉടനീളമുള്ള ഭക്ഷണശാലകളിലും ഹോട്ടലുകളിലും സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന പുതുമയാര്‍ന്ന ഒരു രീതിയിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന ആശയത്തിലേക്ക് ആലിയ എത്തുന്നത്. ഭക്ഷ്യപ്രേമികള്‍ക്ക് ഏറെ സഹായമാകുന്ന ഇത്തരമൊരു ആപ്പിന് ഖത്തറില്‍ ഏറെ സാധ്യതയുണ്ടെന്ന് ആലിയ മനസിലാക്കി. പുതിയ സംരംഭത്തെ കുറിച്ച് ഒട്ടേറെ ആശങ്കകളും വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും ആലിയ തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. 

ആലിയയുടെ ആ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായാണ് ഇന്ന് ഖത്തറില്‍ ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ ഏറെ സഹായിക്കുന്ന യു.ടിസീറ്റ് ആപ്പ്. വളരെയധികം ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും മാര്‍ക്കറ്റ് ഫീഡ്ബാക്കുകള്‍ക്കും ശേഷമാണ് യു.ടിസീറ്റ് ആപ്പിന്റെ കമ്പനി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്തത്. 

'ഖത്തറിലെ റസ്റ്ററന്റുകളിലെ റിസര്‍വേഷനും ഉപഭോക്താക്കളും തമ്മില്‍ വലിയ വിടവ് ഉണ്ടായിരുന്നു. ഈ വിടവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് എന്റെ ആപ്പ്.' -ഖത്തറിലെ ഇംഗ്ലീഷ് ദിനപത്രമായ ദി പെനിന്‍സുലയോട് ആലിയ ഫാത്തിമ പറഞ്ഞു. 

'മിഡില്‍ ഈസ്റ്റില്‍ ഈ ആശയം അവതരിപ്പിക്കുകയും ഇത്തരം സേവനം നല്‍കുകയും ചെയ്യുന്ന ആദ്യത്തെ ഖത്തരി ആപ്ലിക്കേഷനാണ് എന്റെ ആപ്ലിക്കേഷന്‍. ഈ രംഗത്ത് വേറെയും ആപ്പുകള്‍ ഉണ്ടെങ്കിലും അവ മറ്റ് രാജ്യങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തത്.' -ആലിയ ഫാത്തിമ ലല്ല കൂട്ടിച്ചേര്‍ത്തു. 

റസ്റ്ററന്റുകളില്‍ ഇഷ്ടപ്പെട്ട സീറ്റുകള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ട തന്റെ അനുഭവത്തില്‍ നിന്നാണ് യു.ടിസീറ്റ് ആപ്പിന്റെ ആശയം ലഭിച്ചതെന്ന് ആലിയ പറയുന്നു. റസ്റ്ററന്റുകളില്‍ സീറ്റുകള്‍ റിസര്‍വ്വ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് തനിക്ക് മാത്രമല്ല, ഭക്ഷ്യപ്രേമികള്‍ക്കും കുടുംബമായി ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്കുമെല്ലാം വളരെ ബുദ്ധിമുട്ടാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ മനസിലായി. 

'റസ്റ്ററന്റുകളില്‍ എത്തിയ ശേഷമാണ് അവിടെയുള്ള എല്ലാ സീറ്റുകളും നിറഞ്ഞിരിക്കുകയാണെന്ന് പലരും അറിയുന്നത്. ഒന്നുകില്‍ കാത്തിരിക്കുകയോ അല്ലെങ്കില്‍ കുറച്ച് കഴിഞ്ഞ് വരാനോ ആണ് റസ്റ്ററന്റുകളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന മറുപടി. ഇത് അവര്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്.' -ആലിയ പറഞ്ഞു. 

ഭക്ഷണം കഴിക്കാനെത്തുന്നവര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ടിസീറ്റ് ആപ്ലിക്കേഷന് കഴിയും. സിനിമാ തിയേറ്ററില്‍ പ്രിയപ്പെട്ട സീറ്റ് ബുക്ക് ചെയ്യുന്ന പോലെ ഉപഭോക്താക്കള്‍ക്ക് യു.ടിസീറ്റ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഇഷ്ടപ്പെട്ട ഭക്ഷണശാലകളില്‍ ഇഷ്ടപ്പെട്ട സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. 

ഖത്തറിലുടനീളമുള്ള റസ്റ്ററന്റുകളിലെ സീറ്റുകളുടെ തത്സമയ സ്ഥിതിവിവരം യു.ടിസീറ്റ് ആപ്പില്‍ കാണാന്‍ കഴിയും. റസ്റ്ററന്റില്‍ എത്രത്തോളം തിരക്കുണ്ട് എന്ന വിവരവും ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കഴിയും. കൂടാതെ റസ്റ്ററന്റിന്റെ ലൈവ് വ്യൂ, മെനു തുടങ്ങിയ നിരവധി സവിശേഷതകളും ആപ്പില്‍ ലഭ്യമാണ്. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 നാണ് ആപ്ലിക്കേഷന്‍ ആദ്യമായി പുറത്തിറക്കിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ആലിയ ഫാത്തിമ ലല്ലയുടെ ആപ്പിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനകം പതിനായിരത്തിലധികം പേര്‍ യു.ടിസീറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണിലും ആപ്പ് ലഭ്യമാണ്. 


ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി യു.ടിസീറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഐഫോണുകളില്‍ യു.ടിസീറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


നിലവില്‍ പ്രതിദിനം ശരാശരി 20 മുതല്‍ 30 വരെ റിസര്‍വ്വേഷനുകളാണ് യു.ടിസീറ്റ് ആപ്പിലൂടെ ഖത്തറില്‍ നടക്കുന്നത്. ഈ എണ്ണം ഓരോ ദിവസവും തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 

ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആലിയ ഫാത്തമ യു.ടിസീറ്റ് ആപ്പിന്റെ ടീം വിപുലീകരിക്കാനും റസ്റ്ററന്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. ഖത്തറിനു പുറമെ ലോകമെമ്പാടും യു.ടിസീറ്റ് ആപ്പിന്റെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യവും ആലിയയ്ക്കുണ്ട്. 

'നിലവില്‍ ഖത്തറിലെ 20 ഡൈനിങ് റസ്റ്ററന്റുകളും കഫേകളും യു.ടിസീറ്റ് ആപ്പില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ റസ്റ്ററന്റുകളും കഫേകളും ഉടനെ ആപ്പില്‍ ഉള്‍പ്പെടുത്തും. ആടുത്ത ആറ് മാസത്തിനുള്ളില്‍ എന്റെ ആപ്ലിക്കേഷനിലെ ഭക്ഷണശാലകളുടെ എണ്ണം കുറഞ്ഞത് നൂറായി ഉയര്‍ത്താനാണ് എന്റെ പദ്ധതി.' -ആലിയ ഫാത്തിമ ലല്ല പറഞ്ഞു. 

'ഡൈനിങ് അനുഭവത്തിന്റെ ഭാവി ഇതാണ്. സമ്പൂര്‍ണ്ണമായ സുരക്ഷയിലും രസകരമായ രീതിയിലും പ്രവര്‍ത്തിക്കാന്‍ ഇത് റസ്റ്ററന്റുകളെയും സമൂഹത്തെയും സഹായിക്കും.' -ആലിയ ഫാത്തിമ പറഞ്ഞു നിര്‍ത്തി. 


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News