Breaking News
കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു |
ഖത്തറിലെ മലയാളി ബിസിനസുകാരനെ ബന്ദിയാക്കി,ആവശ്യപ്പെട്ട പണം തന്നില്ലെങ്കിൽ വിരലുകൾ ഓരോന്നായി അറുത്തെടുക്കുമെന്ന് ഭീഷണി

February 13, 2021

February 13, 2021

ദോഹ : ഖത്തറിലും ദുബായിലുമായി ബിസിനസ് നടത്തുന്ന നാദാപുരം തൂണേരി സ്വദേശിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി.തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്.

അഹമ്മദിന്‍റെ ഖത്തറിലുള്ള സഹോദരനാണ് ഫോണ്‍ കോള്‍ ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ അഹമ്മദിന്‍റെ വിരലുകള്‍ ഒന്നൊന്നായി മുറിക്കുമെന്നും ഭീഷണിയിലുണ്ട്. ഖത്തര്‍ സമയം രണ്ടിനുള്ളില്‍ പണം നല്‍കണമെന്നാണ് ആവശ്യം. ഏതാണ്ട് 60 ലക്ഷം രൂപയാണ് അക്രമി സംഘം ആവശ്യപ്പെടുന്നത്. ഖത്തറിലെ ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയില്‍ പോവുമ്ബോള്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ബലമായി അഹമ്മദിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ മാന്‍ മിസ്സിംഗിന് നാദാപുരം പോലീസ് കേസെടുത്തു.എന്നാൽ തട്ടിക്കൊണ്ടു പോകലിനെതിരെ കേസെടുക്കാത്തതിൽ നാദാപുരത്ത് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

കേരളത്തിൽ പോലീസിനെ വിവരം അറിയിച്ചാൽ സഹോദരൻ അനുഭവിക്കുമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ഖത്തർ സമയം രണ്ടു മണിക്ക് മുമ്പ് പണം നൽകിയില്ലെങ്കിൽ സഹോദരന്റെ വിരലുകൾ ഓരോന്നായി മുറിച്ചു മാറ്റുമെന്നാണ് ഭീഷണി.ഭീഷണിയായി ലഭിച്ച ശബ്ദസന്ദേശം അയച്ചത് ദോഹയിലുള്ള കാസർകോഡ് സ്വദേശിയാണെന്നാണ് സൂചന.ശബ്ദസന്ദേശം ന്യൂസ്‌റൂമിന് ലഭിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

 


Latest Related News