Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തരി ബിസിനസുകാരനെ തുർക്കിയിൽ തട്ടിക്കൊണ്ടുപോയി,മോചിപ്പിച്ചത് നാടകീയ സംഭവങ്ങൾക്ക് ശേഷം

February 08, 2021

February 08, 2021

ദോഹ: തുർക്കിയിൽ അക്രമിസംഘം തട്ടിക്കൊണ്ടുപോയ ഖത്തർ ബിസിനസ്സുകാരനെയും സുഹൃത്തിനെയും പോലീസ് രക്ഷപ്പെടുത്തിയതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തുർക്കിയിലെ ഹതായ് പ്രവിശ്യയിൽ ഫെബ്രുവരി ഒന്നിനാണ് സംഭവം.

ബിസിനസ്സുകാരനെ മോചിപ്പിക്കാൻ നാല് ലക്ഷം ഡോളർ അക്രമിസംഘം മോചനദ്രവ്യം ആവശ്യപ്പെട്ടതായും എന്നാൽ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ബിസിനസ്സുകാരന്റെ കുടുംബം പകുതി സംഖ്യ കൈമാറിയതായും റിപ്പോർട്ട് പറയുന്നു.

ഫെബ്രുവരി അവസാനത്തോടെ മുഴുവൻ സംഖ്യയും കൈമാറിയില്ലെങ്കിൽ ബിസിനസ്സുകാരനെ സിറിയയിൽ എത്തിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. തട്ടിക്കൊണ്ടുപോയവരെ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ട് പറയുന്നു.

അതീവ രഹസ്യമായ ഓപ്പറേഷനിലൂടെയാണ് സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പു സംഘത്തിന്റെ കേന്ദ്രത്തിലെത്തിയ പോലീസ് ഒൻപത് പേരിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ബാക്കി നാല് പേർക്കായുള്ള തെരച്ചിൽ തുടരുന്നതായി പോലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News