Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ലോക ബീച്ച് ഗെയിംസ്,അവസാന ദിനത്തിൽ ഖത്തറിന് വെള്ളിത്തിളക്കം

October 17, 2019

October 17, 2019

ദോഹ : അനോക് ലോക ബീച്ച് ഗെയിംസില്‍ വോളിബോള്‍ വിഭാഗത്തില്‍ ഖത്തറിനു വെള്ളി. ഇന്നലെ നടന്ന പുരുഷ വിഭാഗം വോളിബോള്‍ ഫൈനല്‍ മത്സരത്തില്‍ ഖത്തറിന്റെ നാലംഗ സംഘം അമേരിക്കയോട് പരാജയപ്പെടുകയായിരുന്നു.

ഇന്നലെ കത്തറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ശക്തമായ മത്സരമാണ് ഖത്തര്‍ ടീം കാഴ്ചവച്ചത്. ശക്തരായ യു.എസ് ടീമിനോട് ഇഞ്ചോടിഞ്ചു പോരാടിയാണ് ഒടുവില്‍ ഖത്തര്‍ കീഴടങ്ങിയത്. 18-21, 24-26 എന്നിവയായിരുന്നു മത്സരത്തില്‍ ഖത്തറിന്റെ സ്‌കോര്‍.അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും മത്സരം കാണാൻ എത്തിയിരുന്നു.

സൂപ്പര്‍ താരം ഷെറീഫ് യൂനുസിന് വേണ്ടത്ര തിളങ്ങാനാകാത്തതാണ് ഇന്നലത്തെ മത്സരത്തില്‍ ഖത്തറിനു തിരിച്ചടിയായത്. അതേസമയം, മികച്ച പ്രകടനങ്ങളുമായി കളംവാണ ഷെറീഫ് 23 പോയിന്റുകള്‍ സ്വന്തമാക്കി. സൈഫ് അല്‍മാജിദ് 10 പോയിന്റും നേടി.

വനിതാ വിഭാഗം വോളിബോള്‍ ഫൈനലിലും ജയം സ്വന്തമാക്കി ഇരട്ട സ്വര്‍ണത്തിന്റെ നിറവിലാണ് അമേരിക്ക. വനിതാ വിഭാഗത്തില്‍ ബ്രസീലിനെ 21-16, 21-9 എന്നീ ഏകപക്ഷീയമായ സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യു.എസ് വനിതാപട വിജയം കുറിച്ചത്.


Latest Related News