Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ആവേശത്തിരയിളകി,ഗൾഫ് കപ്പിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഖത്തർ ജേതാക്കളായി

December 02, 2019

December 02, 2019

ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഖത്തർ യു.എ.ഇ യെ പരാജയപ്പെടുത്തി. ഇരുപതാം മിനുട്ടിൽ അക്രം അഫീഫാണ് ഖത്തറിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ഇരുപത്തിയെട്ടാം മിനുട്ടിൽ അക്രം അഫീഫ് തന്നെ പെനാൽറ്റി കിക്കിലൂടെ രണ്ടാമത്തെ ഗോളും യു.എ.ഇയുടെ വലയിൽ എത്തിച്ചു. ഇന്ന് എ.എഫ്.സിയുടെ പ്ലേയർ ഓഫ് ദി ഇയർ 2019 പുരസ്കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെയും കളിയാരാധകരെയും ആവേശത്തിന്റെ പാരമ്യതയിലെത്തിച്ചു അഫീഫ് എട്ടു മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു ഗോളുകൾ നേടിയത്. അമ്പത്തിമൂന്നാം  മിനുട്ടിൽ ഹസൻ അൽ ഹൈദോസ് കൂടി ഗോൾ നേടിയതോടെ ഖത്തറിന്റെ ഗോൾ നില മൂന്നായി ഉയർന്നു. എന്നാൽ മുപ്പത്തിമൂന്നാം മിനുട്ടിലും എഴുപത്തിയേഴാം മിനുട്ടിലും യു.എ.ഇക്ക് വേണ്ടി അലി മക്ബൂത് നേടിയ രണ്ടു ഗോളുകൾ യു.എ.ഇ യുടെ അഭിമാനം ഉയർത്തി. 

തൊണ്ണൂറാം മിനുട്ടിലെ അവസാന നിമിഷം ബു ആലം കൂകി അവസാന ഗോൾ കൂടി യു.എ.ഇ യുടെ ഗോൾവലയിലേക്ക് പായിച്ചതോടെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഖത്തർ വിജയം ഉറപ്പിക്കുകയായിരുന്നു. 

ഇരു ടീമുകളും പരസ്പരം ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറിയ മത്സരത്തിൽ തുടക്കം മുതൽ ആവേശം നിറഞ്ഞുനിന്നിരുന്നു.


Latest Related News