Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ ആവശ്യസേവനങ്ങൾ  ഒഴികെയുള്ള മേഖലകളിൽ വാരാന്ത്യങ്ങളിലെ പ്രവർത്തന വിലക്ക് തുടരുമെന്ന് മന്ത്രാലയം 

July 02, 2020

July 02, 2020

ദോഹ : ഖത്തറിൽ കോവിഡ് നിയന്ത്രങ്ങളിലുള്ള രണ്ടാം ഘട്ട ഇളവുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും ഭക്ഷ്യോത്പന്നങ്ങൾ വില്പന നടത്തുന്ന ഗ്രോസറികളും റെസ്റ്റോറന്റുകളും ഫാർമസികളും ഒഴികെയുള്ള സ്ഥാപനങ്ങൾ വാരാന്ത്യങ്ങളിൽ(വെള്ളി,ശനി) പ്രവർത്തിക്കരുതെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും മറ്റു വാണിജ്യകേന്ദ്രങ്ങളിലും പന്ത്രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഖത്തറിൽ കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമാക്കിയുള്ള നിയന്ത്രണങ്ങൾ നാലുഘട്ടങ്ങളായി പിൻവലിക്കുമെന്ന് ടെഹ്‌സീയ ദുരന്തനിവാരണ സമിതി നേരത്തെ അറിയിച്ചിരുന്നു.ഇതിന്റെ രണ്ടാം ഘട്ടമാണ് ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിയന്ത്രണങ്ങളോടെ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.സ്വകാര്യമേഖലയിലെ പ്രവർത്തി സമയത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News