Breaking News
സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ | ഒമാനിൽ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഫോർബ്‌സിന്റെ മികച്ച 30 ബാങ്കുകളിൽ ആറ് ഖത്തറി ബാങ്കുകളും | ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു | ഒമാനിൽ മഴ: മരണം 18 ആയി |
ഖത്തറിൽ ഇനി 200 റിയാലും,പുതിയ കറൻസികൾ പുറത്തിറക്കി

December 13, 2020

December 13, 2020

ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി. ഖത്തറിൽ ആദ്യമായി 200 റിയാൽ പുറത്തിറക്കിയതായും സെൻട്രൽ ബാങ്ക് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് പുതിയ നോട്ടുകൾ പുറത്തിറക്കുന്നത്. എല്ലാ കറൻസി നോട്ടുകളുടെയും പുതിയ പതിപ്പുകളും പുറത്തിറക്കി. ഇത് അഞ്ചാം പതിപ്പാണ്.

1973 മെയ് 19നാണ് ഖത്തർ ആദ്യമായി റിയാൽ അച്ചടിച്ചു തുടങ്ങിയത്. 1,5,10,100, 500 റിയാൽ നോട്ടുകളാണ് ആദ്യമായി അച്ചടിച്ചത്. 1976ൽ 50 റിയാലിൻറെ നോട്ടും അച്ചടിച്ചു തുടങ്ങി.

നാലാമത്തെ പതിപ്പിൻറെ ഭാഗമായി പുറത്തിറങ്ങിയ ബാങ്ക് നോട്ടുകളിൽ ചില പുതിയ രൂപമാറ്റങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഖത്തറിൻറെ ദേശീയ മുദ്ര കാണാനാവുന്ന വിധത്തിൽ സുതാര്യമായൊരു പാളി കൂടി ഉൾപ്പെടുത്തിയ നോട്ടുകളാണ് നാലാം പതിപ്പിൽ ഇറക്കിയത്.



നാലാമത്തെ പരമ്പരയുടെ ഭാഗമായി പുറത്തിറക്കിയ 500 റിയാൽ നോട്ടുകൾ നീലയും ചാരയും ഇടകലർന്ന നിറത്തിലുള്ളതാണ്. കൂടാതെ ഒരു പരുന്തിൻറെ തലയും ഖത്തർ രാജകൊട്ടാരത്തിൻറെ ചിത്രവും ഈ പുതിയ നോട്ടിൽ അച്ചടിച്ചിരുന്നു.

2022ലെ ഖത്തർ ലോക കപ്പിനായി രാജ്യം ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ കറൻസി അഥവാ അഞ്ചാം പതിപ്പ് ജനങ്ങളുടെ കൈകളിലേക്കെത്തുന്നത്.

പുതിയ സീരീസ് നോട്ടുകള്‍ അവതരിപ്പിച്ചെങ്കിലും പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നത് തുടരാമെന്ന് ക്യു.സി.ബി അറിയിച്ചു. മൂന്ന് മാസം വരെ പ്രാദേശിക ബാങ്കുകളിലൂടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. ഇതിന് ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം.

പുതിയ നോട്ടുകളുടെ ചില പ്രത്യേകതകള്‍

• കാഴ്ചശക്തിയില്ലാത്തവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയാനായി പ്രത്യേകം തിരശ്ചീന രേഖകള്‍ നോട്ടുകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. 

• നോട്ടുകളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും കാണുന്ന അപൂര്‍ണ്ണമായ രൂപങ്ങള്‍ നോട്ട് വെളിച്ചത്തിനെതിരെ പിടിക്കുമ്പോള്‍ നോട്ടിന്റെ മൂല്യമായി കാണാം. 

• നോട്ട് വെളിച്ചത്തിനെതിരെ പിടിച്ചാല്‍ വാട്ടര്‍മാര്‍ക്കായി ഖത്തര്‍ ദേശീയ ചിഹ്നവും സംഖ്യാരൂപത്തില്‍ നോട്ടിന്റെ മൂല്യവും കാണാന്‍ കഴിയും. 

• ഓരോ സെക്യൂരിറ്റി ത്രെഡുകളിലും നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയത് കാണാം. 

• നോട്ടുകള്‍ ചരിച്ച് പിടിച്ചാല്‍ ഹോളോഗ്രാമിന്റെയും സെക്യൂരിറ്റി ത്രെഡിന്റെയും രൂപത്തില്‍ മാറ്റങ്ങള്‍ കാണാം. കൂടാതെ ഗേറ്റിലെ ഡ്രീമ പുഷ്പം നിറം മാറുന്നതും പുഷ്പത്തിനുള്ളില്‍ ഒരു വൃത്തം ചലിക്കുന്നതും കാണാന്‍ കഴിയും.  

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News