Breaking News
ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | കുവൈത്തിൽ വൈദ്യുത മന്ത്രാലയത്തിലെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച 4 പ്രവാസികൾ അറസ്റ്റിൽ | ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതയ്ക്ക് ജാമ്യം നല്‍കി  | ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ | വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | അന്യായമായ വിമർശനങ്ങൾ; ഖത്തറിന്റെ മധ്യസ്ഥതയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു  | യുഎഇയില്‍ കനത്ത മഴ: ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം | ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം |
ഉംസലാലിലെ മൽസ്യവില്പന കേന്ദ്രം തുറന്നു 

July 26, 2020

July 26, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാല് മാസമായി അടച്ചിട്ട ഉംസലാലിലെ ചില്ലറ മൽസ്യ വിപണന കേന്ദ്രം വീണ്ടും തുറന്നു.നീണ്ട ഇടവേളക്ക് ശേഷം ഞായറഴ്ച രാവിലെയാണ് വിൽപന പുനരാരംഭിച്ചത്.കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക.

നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ മൂന്നാം ഘട്ടത്തിൽ ആഗസ്റ്റ് ആദ്യത്തിൽ മാത്രമാണ് മൽസ്യ മാർക്കറ്റിലെ ചില്ലറ വിൽപന കടകൾ സ്റ്റാളുകൾ തുറക്കുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഇതിൽ ഭേദഗതി വരുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 22 ന് മൽസ്യ മാർക്കറ്റിലെ എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തിയിരുന്നു.ഇതിൽ ഫലം നെഗറ്റിവ് ആയവരെ മാത്രമാണ് കടകളിൽ ജോലി ചെയ്യാൻ അനുവദിക്കുന്നത്. ഏകദേശം അറുപതോളം ചില്ലറ വില്പന സ്റ്റാളുകളാണ് ഇവിടെയുള്ളത്.

സന്ദർശകരുടെ മൊബൈൽ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ആയിരിക്കണം. പ്രവേശന കവാടത്തിൽ ശരീര താപനില കൂടി പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിക്കുക.മൽസ്യം വാങ്ങാനെത്തുന്നവർക്കുള്ള ഹാൻഡ് സാനിറ്റൈസറും ഗ്ലൗസുകളും കച്ചവടക്കാർ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.  

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് പതിനഞ്ചിനാണ് മൽസ്യ വില്പന കേന്ദ്രം അടച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News