Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
താമസിക്കാനും ജോലി ചെയ്യാനും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച രാജ്യം ഖത്തറെന്ന് എച്ച്.എസ്.ബി.സി പ്രവാസി സര്‍വ്വേയുടെ കണ്ടെത്തല്‍

February 08, 2021

February 08, 2021

ദോഹ: മിഡില്‍ ഈസ്റ്റില്‍ താമസിക്കാനും ജോലി ചെയ്യാനും കഴഇയുന്ന ഏറ്റവും മികച്ച രാജ്യം ഖത്തറെന്ന് കണ്ടെത്തല്‍. എച്ച്.എസ്.ബി.സി നടത്തിയ ആഗോള പ്രവാസി സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

സര്‍വ്വേഫലങ്ങള്‍ പ്രകാരം ഖത്തറിന് മിഡില്‍ ഈസ്റ്റില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ ആറാം സ്ഥാനവുമാണ്. കൂടാതെ സിംഗപ്പൂരിന് പുറമെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ച ഏക ഏഷ്യന്‍ രാജ്യവും ഖത്തറാണ്. 

'ഖത്തര്‍ ലോകത്തിലെ ചെറിയ രാജ്യങ്ങളില്‍ ഒന്നായിരിക്കാം. പക്ഷേ ഏറ്റവും സമ്പന്നമാ. രാജ്യമാണ്. അതിവേഗത്തില്‍ വികസിക്കുന്ന രാജ്യമാണ് ഖത്തര്‍. ചുട്ടുപൊള്ളുന്ന മണലില്‍ നിന്ന് ബൈബിളിലെ ബെഹമോത്തിനെ പോലെ ഉയര്‍ന്നുവന്ന രാജ്യമായ ഖത്തര്‍ എല്ലാ മേഖലകളിലും വിദേശ പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നു.' -എച്ച്.എസ്.ബി.സി ഖത്തറിനെ കുറിച്ചുള്ള അവലോകനത്തില്‍ എഴുതി. 

വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ഒരു കൂടാണ് ദോഹയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ഒരിക്കല്‍ മുത്ത് വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന ഖത്തര്‍ പിന്നീട് വാതകത്തിന്റെയും എണ്ണയുടെയും സഹായത്തോടെ പൂത്തുലഞ്ഞു. ആഗോളതലത്തില്‍ പ്രധാന ശക്തിയായി മാറി. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യങ്ങളിലൊന്നായി. ഊര്‍ജ്ജ മേഖലയില്‍ മാത്രമല്ല, ഐ.ടി, നിര്‍മ്മാണം, ബിസിനസ്, ടൂറിസം എന്നീ മേഖലകളിലും ഖത്തര്‍ പ്രവാസികളെ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ പ്രവാസികളും ഖത്തറില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു. നികുതിരഹിതമായ അന്തരീക്ഷത്തില്‍ പണം ലാഭിക്കാനും മികച്ച ജീവിതനിലവാരം ആസ്വദിക്കാനും ഖത്തറില്‍ കഴിയുന്നു.' -എച്ച്.എസ്.ബി.സി പ്രവാസി സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സര്‍വ്വേയില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്വിറ്റ്‌സര്‍ലാന്റാണ്. സിംഗപ്പൂര്‍, ന്യൂസിലാന്റ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറിന് മുന്നിലായി യഥാക്രമം രണ്ട് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ ഉള്ളത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News