Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
'മുഗൾ എ അസം' ഇന്ത്യന്‍ സംഗീത നാടകശില്‍പം  ഡിസംബറില്‍ ദോഹയിലെത്തുന്നു

November 12, 2019

November 12, 2019

ദോഹ: ബ്രോഡ്‌വേ ശൈലിയിലുള്ള പ്രഥമ ഇന്ത്യന്‍ സംഗീത നാടകശില്‍പം 'മുഗൾ എ അസം' അടുത്ത മാസം ദോഹയില്‍ പ്രദര്‍ശിപ്പിക്കും. കെ. ആസിഫ് സംവിധാനം ചെയ്ത  മുഗൾ എ അസം എന്ന ക്ലാസിക്  ചലച്ചിത്രത്തിന്റെ ചുവടുപിടിച്ചാണ് നാടകകൃത്ത് ഫിറോസ് അബ്ബാസ് ഖാന്‍ സംഗീത നാടകശില്‍പമൊരുക്കിയിരിക്കുന്നത്.

220ലേറെ ദീപങ്ങളാല്‍ അലങ്കൃതമാകുന്ന അത്യാഡംബരപൂര്‍ണമായ വേദിയില്‍ അവതരിപ്പിക്കുന്ന സംഗീതശില്‍പത്തിന്റെ മുന്നിലും പിന്നിലുമായി 350ഓളം കലാകാരന്മാർ അണിനിരക്കും. പ്രശസ്ത ഇന്ത്യന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര അലങ്കാരം നിര്‍വഹിച്ച മുഗള്‍ കാലഘട്ടത്തിലെ വസ്ത്രങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മയൂരി ഉപാധ്യായയാണ് കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കള്‍ തത്സമയ ആലാപനം നിര്‍വഹിക്കുന്നതും കലാസ്വാദകർക്ക് പുതിയ അനുഭവമാകും.

ഇന്ത്യയിലും വിദേശത്തുമായി 170ഓളം നിറഞ്ഞ വേദികളില്‍ കളിച്ച ശേഷമാണ് മുഗൾ എ അസം ഖത്തറില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 19 മുതല്‍ 21 വരെ ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ അല്‍മയാസ്സ തിയറ്ററാണ് സംഗീതവിസ്മയത്തിനു വേദിയാകുന്നത്. ഖത്തര്‍ റിയാല്‍ 150 മുതല്‍ 1,500 വരെയാണ് ടിക്കറ്റ് നിരക്ക്. ഖ്യു-ടിക്കറ്റ്‌സില്‍നിന്ന് ഓണ്‍ലൈനായി തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കാം.
 


Latest Related News