Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് നടപടികൾ പുനരാരംഭിക്കുന്നു 

November 12, 2020

November 12, 2020

ദോഹ : രാജ്യത്തെ സ്ഥാപനങ്ങളില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ തീരുമാനം.നവംബര്‍ 15 ഞായറാഴ്ച മുതലാണ് സ്ഥാപനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ആവശ്യമായ തൊഴിലാളികളെ റിക്രൂട് ചെയ്യാൻ അനുമതി നൽകുക. ഖത്തർ ഭരണ വികസന വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നിയമനത്തിനുള്ള ഓരോ അപേക്ഷയും അംഗീകരിക്കുന്നതിനു മുമ്പ് തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും മാന്യമായ താമസസ്ഥലവും നല്‍കുന്നതിലുള്ള സ്ഥാപനത്തിന്റെ  എത്രത്തോളം പ്രതിബദ്ധത വിലയിരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് ഖത്തറിലേക്കും പുറത്തേക്കുമുള്ള യാത്രയില്‍ ഖത്തര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. യാത്രാ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിന് അനുസരിച്ച് തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള സംവിധാനം നടപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെ തുടർന്ന് നിർത്തിവെച്ച റിക്രൂട്മെന്റ് നടപടികളാണ് വീണ്ടും പുനരാരംഭിക്കുന്നത്.രാജ്യത്തെ  കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് തീരുമാനം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News