Breaking News
ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു | ഒമാനിൽ മഴ: മരണം 18 ആയി | ഖത്തറിൽ അതിശക്തമായ മഴ; സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത |
കോവിഡ് രണ്ടാംഘട്ട വ്യാപനം,ഫീൽഡ് ആശുപത്രികൾ ഖത്തർ വീണ്ടും തുറക്കുന്നു

April 14, 2021

April 14, 2021

ദോഹ : കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗം രൂക്ഷമായതിനെ തുടർന്ന് രോഗികൾക്കായി നിർമിച്ച ഫീൽഡ് ആശുപത്രികൾ ഖത്തർ പുനർനിർമിക്കുന്നു.2020 ഫെബ്രുവരി മുതൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫീൽഡ് ആശുപത്രികൾ നിർമിച്ചത്.എന്നാൽ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് വർഷാവസാനത്തോടെ ഇവ ഘട്ടം ഘട്ടമായി പൊളിച്ചു നീക്കുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്തിരുന്നു.

ഖത്തറില്‍ തീവ്ര ലക്ഷണങ്ങളോടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം വീണ്ടും ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഹസം മുബൈരീക് ജനറല്‍ ഹോസ്പിറ്റല്‍ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനം തുടങ്ങി. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കൊവിഡ് രോഗികള്‍ക്കായി 100 ബെഡ്ഡുകളാണ് പുതിയ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് അല്‍വക്റ ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ കൊവിഡ് ആശുപത്രിയായി ആരോഗ്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ആവശ്യമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പാകത്തിലുള്ളതാണ് പുതിയ ആശുപത്രി. ചുരുങ്ങിയ സമയം കൊണ്ടാണ് ഖത്തര്‍ എഞ്ചിനീയര്‍മാര്‍ ഇത് ഒരുക്കിയിരിക്കുന്നത്. പുതിയ 100 കിടക്കകള്‍ കൂടി വന്നതോടെ ഫീല്‍ഡ് ഹോസ്പിറ്റലില്‍ 252 ഗുരുതര രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യം  ലഭ്യമാക്കിയതായി എച്ച്എംസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സാരി അറിയിച്ചു.

ഫീല്‍ഡ് ആശുപത്രിയുടെ മൂന്നാം ഘട്ടം രണ്ടാഴ്ചയ്ക്കുള്ളില്‍ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക ചികില്‍സാ സംവിധാനങ്ങളടങ്ങിയ 122 എക്യൂട്ട് ബെഡ്ഡുകളാണ് ഇവിടെ ഒരുക്കുക. ഇതോടെ ഫീല്‍ഡ് ആശുപത്രിയില്‍ ഒരേ സമയം 374 കൊവിഡ് രോഗികളെ കിടത്തി ചികില്‍സിക്കാനാവും. ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉള്‍പ്പെടെ കൊവിഡ് ചികില്‍സയ്ക്ക് അനുയോജ്യമായ രീതിയിലാണ് ആശുപത്രിയുടെ നിര്‍മാണം. ഓരോ രോഗിക്കും തങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ലൈറ്റിംഗും കൂളിംഗും അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News