Breaking News
ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്,ആദ്യഘട്ടം മെയ് 28 ന് 

May 09, 2021

May 09, 2021

ദോഹ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നാല് ഘട്ടങ്ങളിലായി ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചു. ആരോഗ്യമന്ത്രാലയവും വാണിജ്യ  വ്യവസായ മന്ത്രാലയവും ഞായറാഴ്ച രാത്രി വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.മൂന്നാഴ്ചത്തെ ദൈർഘ്യമുള്ള നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുക.ഇതിന്റെ ആദ്യഘട്ടം ഈ മാസം 28 ന് പ്രാബല്യത്തിൽ വരും.

രണ്ടാം ഘട്ടം ജൂൺ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും നാലാം ഘട്ടം 2021 ജൂലൈ 30 നും നിലവിൽ വരും.

കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുമെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്  മുമ്പ്  തന്നെ വാക്സിൻ എടുത്തവർക്ക്  ചില പ്രത്യേകാവകാശങ്ങൾ അനുവദിക്കുമെന്നും നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് മേധാവി ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിശദാംശങ്ങൾ പിന്നീട് ......

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News