Breaking News
മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി |
കോവിഡിനെ ഖത്തർ 'ആപ്പി'ലാക്കി, കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായാൽ മൊബൈൽ ഫോൺ വിവരമറിയിക്കും 

April 10, 2020

April 10, 2020

ദോഹ : കോവിഡിന്റെ സമൂഹ വ്യാപനം തടയാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ  ഖത്തർ  രംഗത്തിറക്കി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഏതെങ്കിലുമൊരാൾ  കോവിഡ് പോസറ്റിവ് ആണെന്ന് പിന്നീട് കണ്ടുപിടിച്ചാൽ കഴിഞ്ഞ നിശ്ചിത കാലയളവിൽ അയാളുമായി സമ്പർക്കം പുലർത്തിയ ആളുകളുടെ മൊബൈൽ ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ  നിറങ്ങളിലൂടെ സൂചന നൽകി വിവരം അറിയിക്കും. ഇതോടെ അയാൾക്ക് കൊറന്റൈനിലേക്ക് മാറാവുന്നതാണ്.  'ഇഹ്തിറാസ്'  എന്നാണ് ആപ്ലിക്കേഷന്റെ പേര്.

സൂചനകൾ ഇങ്ങനെ :

പച്ച- ഉപയോക്താവ് ആരോഗ്യവാനാണ്

ഗ്രേ - ഉപയോക്താവ് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയിരിക്കാം

മഞ്ഞ - ഉപയോക്താവ് ക്വാറന്റൈനിൽ ആയിരുന്നു / ആണ്

ചുവപ്പ് -  വൈറസ് ബാധയുണ്ട്.

രോഗികളുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ എളുപ്പത്തിൽ ട്രാക്കുചെയ്യാൻ ആപ്പ് സഹായകരമാവും. അപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് പോസിറ്റീവ് ആയാൽ, അദ്ദേഹവുമായി സമ്പർക്കം പുലർത്തുകയോ അടുത്തുകൂടി പോവുകയോ ചെയ്ത എല്ലാവർക്കും വിവരം കിട്ടും. ക്വാറന്റൈൻ നിയമം ലംഘിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്താനും ഇതുവഴി സാധിക്കും.

പച്ച തെളിഞ്ഞാല്‍ താങ്കളുടെ നിശ്ചിത അകലത്തിലൂടെ രോഗമുള്ളയാൾ കടന്നുപോയിട്ടില്ല, ആരോഗ്യവാനാണ് എന്നാണ് അർഥം. ഗ്രേ (ചാര നിറം) ആണ് തെളിയുന്നതെങ്കിൽ കോവിഡ് രോഗമുള്ളയാളുമായി നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മഞ്ഞ നിറമാണെങ്കില്‍ നിങ്ങൾ  നേരത്തെ ക്വാറന്‍റൈനില്‍ കഴിഞ്ഞയാളായിരിക്കും. ചുവപ്പ് നിറമാണ് ആപ്ലിക്കേഷനില്‍ തെളിയുന്നതെങ്കില്‍ നിങ്ങൾ കോവിഡ് രോഗ ബാധിതനാണെന്നാണ് സൂചിപ്പിക്കുന്നത്. ആശുപത്രിയിൽ നിന്ന് കോവിഡ് സ്ഥിരീകരിച്ചാലാണ് മറ്റൊരാളുടെ മൊബൈൽ ഫോണിൽ ചുവപ്പ് തെളിയുക.

വ്യക്തിയുടെ ആപ്പില്‍ ചുവപ്പ് തെളിയുന്നതോടെ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരുടെയും മൊബൈൽ ഫോണുകളിൽ ചാരനിറം തെളിയും. എല്ലാവര്‍ക്കും നിങ്ങളുടെ രോഗവിവരത്തെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വരും.അതായത് നിങ്ങളുടെ അടുത്തു കൂടി  അപരിചിതനായ ഒരു വ്യക്തി കടന്നുപോയാലും അയാളുടെ മൊബൈൽ ഫോണിൽ  'ഇഹ്തിറാസ്'  ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ  നിങ്ങളുടെ ഫോണിൽ അയാൾക്ക് രോഗം സ്ഥിരീകരിക്കുന്നതോടെ നിറങ്ങളിലൂടെ സൂചനകൾ ലഭിക്കും. ഇതിന് രണ്ടു പേരുടെ ഫോണുകളിലും ഈ ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം. രോഗ പരിശോധനാ കേന്ദ്രങ്ങളിൽ ഇദ്ദേഹത്തിന് പ്രത്യേക പരിഗണനയും ലഭിക്കും. കൂടുതല്‍ പേര്‍ ആപ്പ് ഉപയോഗിക്കുന്നതോടെ സമൂഹത്തില്‍ ആര്‍ക്കൊക്കെയാണ് രോഗമുള്ളത്, ആരൊക്കെയാണ് ക്വാറന്‍റൈന്‍ ലംഘിക്കുന്നത് തുടങ്ങിയവയെല്ലാം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. 

ഖത്തർ ദേശീയ ദുരന്തനിവാരണ സമിതി ഔദ്യോഗിക വക്താവ് ലുൽവാ അൽ ഖാത്തിർ ഇന്നലെ രാത്രി ഖത്തർ ടെലിവിഷനിലൂടെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ വെള്ളിയാഴ്ച്ച മുതല്‍ ആപ്ലിക്കേഷന്‍ ലഭ്യമാകുമെന്നും അവർ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഈ ആപ്ലിക്കേഷന്‍ അവരവരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ലുല്‍വ അല്‍ ഖാതിര്‍ ആവശ്യപ്പെട്ടു.
 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.       


Latest Related News