Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കോവിഡ് പ്രതിസന്ധി,ഖത്തറിൽ സ്വകാര്യ മേഖലക്കുള്ള ഇളവുകൾ മൂന്നു മാസം കൂടി തുടരും

September 17, 2020

September 17, 2020

ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ഖത്തറിലെ സ്വകാര്യമേഖലയെ സഹായിക്കുന്നതിനുള്ള ഇളവുകളും ആനുകൂല്യങ്ങളും മൂന്നു മാസത്തേക്ക് കൂടി നീട്ടി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുെട ഉത്തരവ് പ്രകാരം സ്വകാര്യമേഖലക്കായി 75 ബില്ല്യന്‍ റിയാലിൻറെ സഹായമാണ് പ്രഖ്യാപിച്ചിരുന്നത്.

പ്രതിസന്ധിയിലായ സംരംഭകർക്ക് തൊഴിലാളികളുടെ ശമ്പളം നൽകാനും വാടക നൽകാനുമായി ഉപാധികളോടെ വായ്പ നൽകാനാണ് ഈ തുക വിനിയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങള്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടിനല്‍കാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകളും മൂന്നു മാസം കൂടി തുടരാനാണ് തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

നീട്ടി നൽകിയ ഇളവുകൾ ഇവയാണ് :
ഭക്ഷ്യ,മരുന്ന് ഉല്‍പന്നങ്ങളെ കസ്റ്റംസ് നികുതി ഒഴിവാക്കിയ നടപടി മൂന്നു മാസം കൂടി തുടരും. മരുന്നുകള്‍ക്കും ഭക്ഷ്യഉല്‍പന്നങ്ങള്‍ക്കുമുള്ള വിലയില്‍ ഇതുമൂലം കുറവുണ്ടാകും.

വെള്ളത്തിെന്‍റയും വൈദ്യുതിയുെടയും ഫീസുകള്‍ ഒഴിവാക്കിയ നടപടിയും മൂന്നുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മേഖല, റീട്ടെയ്ല്‍ മേഖല, ചെറുകിട ഇടത്തരം വ്യവസായ മേഖല, വാണിജ്യ കോംപ്ലക്സുകള്‍ എന്നിവയുടെ ഫീസുകള്‍ക്കാണ് ഇത് ബാധകം.

ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്ക് നടത്തുന്ന നാഷനല്‍ ഗാരന്‍റി  പ്രോഗ്രാമിന്റെ  മേല്‍ത്തട്ട് പരിധി മൂന്നു ബില്യന്‍ ഖത്തര്‍ റിയാലില്‍ നിന്ന് അഞ്ച് ബില്യന്‍ റിയാലാക്കി ഉയര്‍ത്തി. ഈ ആനുകൂല്യവും  മൂന്നുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നൽകും..

കാലാവധി കഴിഞ്ഞ വിവിധ ലൈസന്‍സുകള്‍, വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും രജിസ്ട്രേഷനുകള്‍ എന്നിവ തനിയെ പുതുക്കപ്പെടുന്ന പ്രക്രിയ മൂന്നുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള ഫീസ് പിന്നീട് അടച്ചാല്‍ മതിയാകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News