Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
ഖത്തറിൽ ഹോട്ടൽ കൊറന്റൈൻ നിബന്ധന കൂടുതൽ കടുപ്പിച്ചു,ഗ്രീൻ ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള എല്ലാവർക്കും ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കി 

February 11, 2021

February 11, 2021

ദോഹ : അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപെടാത്ത രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് വരുന്നവർക്ക് ഹോട്ടൽ കൊറന്റൈൻ നിബന്ധനയിൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്ന് ഖത്തർ പൊതുജനാരോഗ്യ  അറിയിച്ചു.ഫെബ്രുവരി 14 മുതൽ ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ഇളവുകളും ഉണ്ടായിരിക്കില്ലെന്നാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്. നിലവിൽ ഇന്ത്യ അപകട സാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ആയതിനാൽ ഇന്ത്യയിൽ നിന്നും ഖത്തറിൽ തിരിച്ചെത്തുന്നവർക്കുള്ള എല്ലാവർക്കും ഹോട്ടൽ കൊറന്റൈൻ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരും.

നേരത്തെ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹോട്ടൽ കൊറന്റൈനിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും ഇതിൽ ഉൾപെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.ഇത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്ന ചില വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ടെന്ന നിബന്ധനയാണ് ഇതോടെ റദ്ദാക്കിയത്. . രാജ്യത്തെ കൊറോണ വൈറസ് സ്ഥിതിഗതികളും മറ്റു ലോകരാജ്യങ്ങളിലെ അവസ്ഥയും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

ഖത്തറിന്റെ പുതുക്കിയ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ  18 രാജ്യങ്ങളാണുള്ളത്. നേരത്തേ 17 രാജ്യങ്ങളായിരുന്നു ഗ്രീൻ ലിസ്റ്റിൽ ഉൾപെട്ടിരുന്നത്.. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങി ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യക്കാര്‍ നിലവില്‍ ഈ പട്ടികയില്‍ ഇല്ല. എന്നാല്‍, ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേസ്യ  തുടങ്ങിയ 11 ഏഷ്യന്‍ രാജ്യക്കാര്‍ ഗ്രീൻ ലിസ്റ്റിൽ ഉൾപെട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News