Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ കോവിഡ് രോഗികളെ താമസിപ്പിച്ചിരുന്ന ടെന്റുകൾ കാറ്റിൽ തകർന്നു,രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ച 23 ജീവനക്കാർക്ക് പരിക്കേറ്റു

May 01, 2020

May 01, 2020

ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ അനുഭവപ്പെട്ട ശക്തമായ കാറ്റിലും മഴയിലും കോവിഡ് രോഗികളുടെ ചകിത്സക്കായി ഹസം മെബൈരിക് ആശുപത്രിയിൽ താൽകാലികമായി നിർമിച്ച ടെന്റുകൾ തകർന്നു.പെട്ടെന്നുണ്ടായ കാറ്റിൽ ടെന്റുകൾ നിലംപൊത്തുകയായിരുന്നു.രോഗികളെ ഒഴിപ്പിക്കുന്നതിനിടെ,ഇവിടെയുണ്ടായിരുന്ന ഇരുപത്തിമൂന്നോളം  ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.എന്നാൽ രോഗികളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഈ ഭാഗങ്ങളിൽ മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയുള്ള കാറ്റാണ് വീശിയടിച്ചത്.

സംഭവം ഗൗരവത്തിലെടുക്കുന്നതായും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഹസം മെബെയ്‌രിക് ജനറല്‍ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസയ്ന്‍ ഇസ്ഹാഖ് പറഞ്ഞു. രോഗികള്‍ക്ക് ആര്‍ക്കും പരിക്കില്ലാതെ സാഹസികമായി രക്ഷിച്ച ആശുപത്രി ജീവനക്കാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആശുപത്രിയുടെ മറ്റുഭാഗങ്ങള്‍ക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ല.ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സിസ്റ്റം വൈഡ് ഇന്‍സിഡന്റ് കമാന്‍ഡ് കമ്മിറ്റിയാണ്  അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.ചികില്‍സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗികളെ റാസ്‌ലഫാന്‍ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഗൗരവത്തില്‍ എടുക്കുന്നതായും അപകടത്തെ കുറിച്ച് സമ്പൂര്‍ണ അന്വേഷണം നടത്തുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ശക്തമായ കാറ്റിൽ രാജ്യത്തിന്റെ പലയിടങ്ങളും നേരിയ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. ചിലഭാഗങ്ങളിൽ മരങ്ങൾ വാഹനങ്ങൾക്ക് മുകളിൽ കടപുഴകി വീണു.ചില പഴയ വില്ലകളുടെ ഷീറ്റുകൾ കാറ്റിൽ പാറിപ്പോയതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ആർക്കും പരിക്കേൽക്കുകയോ ആളപായമുണ്ടാവുകയോ ചെയ്തിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News