Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഖത്തറിൽ നാലാം ഘട്ട ഇളവുകൾ രണ്ടു തവണകളായി നടപ്പാക്കും,ഓഫീസ് ജീവനക്കാർക്ക് ഇളവുകൾ തുടരും 

August 27, 2020

August 27, 2020

ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകൾ സെപ്തംബര്‍ ഒന്നിന് നിലവിൽ വരുമ്പോൾ സർക്കാർ,സ്വകാര്യ മേഖലകളിലെ  ജീവനക്കാരുടെ കാര്യത്തിൽ വീണ്ടും ഇളവനുവദിച്ചു.ഈ ഘട്ടത്തിൽ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാര്‍ക്കും ഹാജരാകാമെന്ന നേരത്തെ എടുത്ത തീരുമാനത്തിലാണ് ഭേദഗതി വരുത്തിയത്.ഇതനുസരിച്ച് ഇരുപത് ശതമാനം ജീവനക്കാർ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്താല്‍ മതിയെന്ന തീരുമാനം തുടരും. ക്ലീനിങ് ഹോസ്പിറ്റാലിറ്റി കമ്പനികള്‍ക്ക് അടുത്ത മാസം മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു

പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ധുല്‍ അസീസ് അല്‍ത്താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ നാലാം ഘട്ടമായ സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും നേരിട്ടെത്തി ജോലി ചെയ്യാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം.ഓഫീസുകളില്‍ സ്റ്റാഫ്  മീറ്റിങുകള്‍ വിലക്കിയ തീരുമാനം പിന്‍വലിച്ചിട്ടുണ്ട്.എന്നാല്‍ ഇത്തരം മീറ്റിങുകളില്‍ പതിനഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന നിബന്ധനയുണ്ട്. താമസകേന്ദ്രങ്ങളും മുറികളും വൃത്തിയാക്കാനേല്‍പ്പിക്കുന്ന ക്ലീനിങ് കമ്പനികള്‍ക്കും ഹോസ്പിറ്റാലിറ്റി കമ്പനികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന പ്രവര്‍ത്തന വിലക്കും അടുത്ത മാസം മുതല്‍ പിന്‍വലിക്കും.

സെപ്തംബർ ഒന്ന് മുതൽ നിലവിൽ വരുന്ന നാലാം ഘട്ട ഇളവുകൾ രണ്ടു ഘട്ടങ്ങളായാണ് നടപ്പിലാക്കുക. ദോഹ മെട്രോ സെപ്തംബർ ഒന്ന് മുതൽ സർവീസുകൾ പുനരാരംഭിക്കും.ദേശീയ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റിയുടെ തീരുമാന പ്രകാരം ആകെ ഉൾകൊള്ളാവുന്നതിന്റെ  മുപ്പത് ശതമാനം ശേഷിയിലാണ് സർവീസുകൾ പുനരാരംഭിക്കുക.പതിനഞ്ച് ശതമാനം ശേഷിയിൽ സിനിമാ തിയേറ്ററുകൾക്കും പ്രവർത്തിക്കാം.മാളുകൾക്ക് അമ്പത് ശതമാനം ശേഷിയിൽ തുടർന്നും പ്രവർത്തിക്കാം.എന്നാൽ  നാലാം ഘട്ടത്തിൽ പന്ത്രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും മാളുകളിൽ പ്രവേശനം അനുവദിക്കും.സെപ്തംബർ മൂന്നാം വാരം മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1. എല്ലാ പള്ളികളിലും വെള്ളിയാഴ്ച്ചകളിലെ ജുമുഅ പ്രാര്‍ഥന ഉള്‍പ്പെടെ അനുവദിക്കും.എന്നാല്‍, ടോയ്‌ലറ്റുകളും ശുചിമുറികളും അടച്ചിടും  

2. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ 80 ശതമാനം ഹാജര്‍ നില തുടരും.ഇരുപത് ശതമാനം ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാം.

4. വീടിനകത്തോ ഹാളിലോ നടക്കുന്ന വിവാഹങ്ങളില്‍ 40 പേര്‍ക്കും ഔട്ട്‌ഡോർ വിവാഹ പാർട്ടികളിൽ  80 പേര്‍ക്കും പങ്കെടുക്കാം. ഇഹ്തിറാസ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം

5. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കണം.

6. സിനിമാ തിയേറ്ററുകള്‍ 15 ശതമാനം ശേഷിയില്‍ തുറക്കാം. പ്രവേശനം 18 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് മാത്രമായിരിക്കും.

7. കളിമൈതാനങ്ങളും വിനോദ കേന്ദ്രങ്ങളും അടച്ചിടും

8. പ്രാദേശിക എക്‌സിബിഷനുകള്‍ 30 ശതമാനം ശേഷിയില്‍ നടത്താം

9. മെട്രോ, പൊതു ഗതാഗത സേവനങ്ങള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനമാരംഭിക്കും

10. ഖത്തര്‍ ട്രാവല്‍ പോളിസി തുടരും. പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ് ലോ റിസ്‌ക് രാജ്യങ്ങളുടെ പട്ടിക അതത് സമയങ്ങളില്‍ പുതുക്കും

11. ഡ്രൈവിങ് സ്‌കൂളുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവർത്തനം തുടരും

12. കായിക മല്‍സരങ്ങളില്‍ ഇന്‍ഡോറില്‍ 20 ശതമാനവും ഔട്ട്‌ഡോറില്‍ 30 ശതമാനവും കാണികളെ അനുവദിക്കും

13. സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാം

14. മാളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ സാധാരണ നിലയിൽ പ്രവര്‍ത്തിക്കാം. ഫുഡ് കോര്‍ട്ടുകള്‍ 30 ശതമാനം ശേഷിയില്‍. കുട്ടികള്‍ക്കും പ്രവേശനം

15. റെസ്റ്റോറന്റുകളുടെ പ്രവർത്തന ശേഷി വര്‍ധിപ്പിക്കും

16. സൂക്കുകള്‍ക്ക് 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ 50 ശതമാനം ശേഷിയായി വര്‍ധിപ്പിച്ചു

17. മ്യൂസിയങ്ങളും പബ്ലിക് ലൈബ്രറികളും പൂര്‍ണ ശേഷിയില്‍ സാധാരണ സമയങ്ങളിൽ  പ്രവര്‍ത്തിക്കാം. മുന്‍കരുതലുകള്‍ പാലിക്കണം

18. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ പ്രവർത്തിക്കും.. മസ്സാജ്, സോന സര്‍വീസുകള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 30 ശതമാനം ആളുകളെ മാത്രം അനുവദിക്കും.

19. വീടുകളില്‍ ചെന്നുള്ള ബ്യൂട്ടി, ബാര്‍ബര്‍, മസ്സാജ്, ഫിറ്റ്‌നസ് ട്രെയ്‌നിങ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും

20. സ്വകാര്യ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

21. ജോലി സ്ഥലങ്ങളില്‍ ഹോസ്പിറ്റാലിറ്റി, ക്ലീനിങ് സേവനങ്ങള്‍ 30 ശതമാനം ശേഷിയില്‍ പ്രവർത്തിക്കും. വീടുകളില്‍ ചെന്നും സേവനം നല്‍കാം

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിലുള്ള പൊതുജനങ്ങളുടെ സഹകരണം കൂടി കണക്കിലെടുത്തായിരിക്കും കൂടുതൽ ഇളവുകൾ അനുവദിക്കുകയെന്നും  സുപ്രിം കമ്മിറ്റി അറിയിച്ചു.  

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.      


Latest Related News