Breaking News
അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
നിയമലംഘനം,ശഹാനിയയിൽ തൊഴിലാളികളുടെ പന്ത്രണ്ട് പാർപ്പിട കേന്ദ്രങ്ങൾ ഒഴിപ്പിച്ചു

September 16, 2020

September 16, 2020

ദോഹ : ശഹാനിയയിൽ കുടുംബ പാർപ്പിട മേഖലയിൽ തൊഴിലാളികൾ താമസിച്ചിരുന്ന പന്ത്രണ്ട് വീടുകൾ മുനിസിപ്പൽ അധികൃതർ ഒഴിപ്പിച്ചു.ഭരണ വികസന തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കുടുംബങ്ങൾക്കായുള്ള പ്രത്യേക പാർപ്പിട മേഖലയിൽ തൊഴിലാളികൾ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയത്.ഈ മേഖലയിൽ ഇത്തരം മുപ്പത്തിയേഴോളം വീടുകളിൽ തൊഴിലാളികൾ താമസിക്കുന്നതായി പരിശോധനയിൽ  കണ്ടെത്തിയിട്ടുണ്ട്.കുടുംബങ്ങൾക്ക് മാത്രമായി നിശ്ചയിച്ച പാർപ്പിട മേഖലകളിൽ തൊഴിലാളികൾ ഒരുമിച്ചു താമസിക്കുന്നത് നിയമലംഘനമാണെന്ന് മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു.കുടുംബങ്ങൾക്കായി നിർമിച്ച വീടുകളിൽ ബാച്‌ലേഴ്‌സ് താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള 2010ലെ പതിനഞ്ചാം നമ്പർ നിയമ ഭേദഗതി പ്രകാരമാണ് നടപടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുംബങ്ങൾക്ക് മാത്രമായുള്ള പാർപ്പിട മേഖലകൾ വ്യക്തമാക്കി കൊണ്ടുള്ള മാപ്പുകൾ മുനിസിപ്പൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.ഇത്തരം മേഖലകളിൽ ബാച്‌ലേഴ്‌സ്‌ താമസിക്കുന്നത് ശിക്ഷാർഹമാണ്.ആറ് മാസം വരെ ജയിൽ ശിക്ഷയും അമ്പതിനായിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് നിയമലംഘകർക്ക് ശിക്ഷ ലഭിക്കുക.അതേസമയം,സ്ത്രീ തൊഴിലാളികളെയും ഹൗസ് ഡ്രൈവർമാർ ഉൾപെടെയുള്ള ഗാർഹിക തൊഴിലാളികളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിയമനടപടികൾ ഒഴിവാക്കുന്നതിന് റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കും കെട്ടിട ഉടമകൾക്കും മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News