Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഉപരോധം,അനുരഞ്ജന ചർച്ചകൾ അവസാനിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രി

February 16, 2020

February 16, 2020

ദോഹ : ഗള്‍ഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ സൗദി ഉള്‍പ്പെടെ ചതുര്‍ രാജ്യങ്ങളുമായുള്ള നടത്തിവന്ന  അനൗപചാരിക ചര്‍ച്ചകൾ  നിലച്ചതായി ഖത്തര്‍. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി രണ്ട് അയൽരാജ്യങ്ങളുമായി നടത്തിവന്ന അനൗപചാരിക ചർച്ചകൾ തുടക്കത്തിലേ പാളിയതായി കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത സ്ഥിരീകരിക്കുന്നതാണ് ഖത്തർ വിദേശകാര്യ മന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ജനുവരിയോടെ അനുരഞ്ജന ചർച്ചകൾ അവസാനിച്ചതായാണ് ഖത്തർ വിദേശകാര്യ മന്ത്രി വെളിപ്പെടുത്തിയത്. മ്യുണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കര-വ്യോമാതിർത്തികൾ തുറന്ന് ഖത്തറിലെ ജനങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കണമെന്ന ഖത്തറിന്റെ നിർദേശം ഉപരോധ രാജ്യങ്ങൾ തള്ളിയതാണ് ചർച്ച മുടങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ.അതേസമയം,നയതന്ത്ര മേഖലയിൽ ഉൾപെടെ ഖത്തർ തങ്ങളുടെ നിലപാട് മാറ്റിയാൽ മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്ന തീരുമാനത്തിൽ ചതുർരാജ്യങ്ങൾ ഉറച്ചുനിൽക്കുകയായിരുന്നു. ഇറാൻ,തുർക്കി എന്നീ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ നല്ല ബന്ധമാണ് സൗദി സഖ്യരാജ്യങ്ങളുടെ അസംതൃപ്തിക്ക് കാരണമെന്നാണ് സൂചന.

 2017 ജൂണ്‍ മുതലാണ് ഖത്തറുമായി സൗദി,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചത്.


Latest Related News