Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ഇറാൻ ആണവ ശില്പിയുടെ വധം വ്യക്തമായ മനുഷ്യാവകാശലംഘനമാണെന്ന് ഖത്തർ 

November 28, 2020

November 28, 2020

ദോഹ : ഇറാൻ ആണവ പദ്ധതിയുടെ ശിൽപി മൊഹ്‌സിൻ ഫക്രിസാദയുടെ വധത്തെ ഖത്തർ അപലപിച്ചു.ഫക്രിസാദയുടെ കൊലപാതകം വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹിമാൻ അൽതാനി പറഞ്ഞു.ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംഘര്ഷങ്ങള് അവസാനിപ്പിച്ച് സമവായത്തിനും സംഭാഷണത്തിനുമുള്ള അവസരങ്ങൾ തേടുന്നതിനിടെ ഉണ്ടായ ആക്രമണം,സംഘർഷം വർധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് ഖത്തർ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.വിഷയത്തിൽ സംയമനം പാലിക്കാനും സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ഊര്ജിതമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.ഖത്തറിന്റെ നിലപാടുകളെ ജാവേദ് ശരീഫ് അഭിനന്ദിച്ചു.

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി സഹകരണവും മേഖലയിലെ പൊതുതാല്പര്യമുള്ള വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News