Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ഫിഫ റാങ്കിങ്ങില്‍ ഖത്തറിനു മുന്നേറ്റം

October 25, 2019

October 25, 2019

ദോഹ: ഫിഫ റാങ്കിങ്ങില്‍ ഖത്തറിനു മികച്ച നേട്ടം. പുതിയ റാങ്കുപട്ടികയില്‍ അഞ്ചു സ്ഥാനം മുന്നോട്ടു ചാടിയ ഖത്തര്‍ ടീം 57-ാം സ്ഥാനത്താണുള്ളത്.അടുത്തിടെ നടന്ന വിവിധ ഏഷ്യന്‍, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനാണ് ഖത്തറിനു കരുത്തായത്.അതേസമയം, ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ആഗോള പട്ടികയില്‍ 27-ാം സ്ഥാനത്തുള്ള ഇറാന്‍ തന്നെയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്നിലുള്ളത്.

1,755 പോയിന്റുമായി ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലോകചാംപ്യന്മാരായ ഫ്രാന്‍സ് 1,276 പോയിന്റുമായി രണ്ടാം സ്ഥാനത്തും ബ്രസീല്‍ 1,155 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. നാലാം സ്ഥാനത്ത് ഇംഗ്ലണ്ടും അഞ്ചാം സ്ഥാനത്ത് ഉറുഗ്വെയുമാണ്. പോര്‍ച്ചുഗല്‍(ആറ്), ക്രൊയേഷ്യ(ഏഴ്), സ്‌പെയിന്‍(എട്ട്), അര്‍ജന്റീന(ഒന്‍പത്), കൊളംബിയ(പത്ത്) എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു ടീമുകള്‍.


Latest Related News