Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ ഇനിയുള്ള ദിനങ്ങൾ നിർണായകം,സ്വകാര്യ ആശുപത്രികൾക്കുള്ള നിയന്ത്രണം നാളെ മുതൽ

April 01, 2021

April 01, 2021

അൻവർ പാലേരി 
ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിനായി ആരോഗ്യമന്ത്രാലയം പുതുതായി ഏർപെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ 2 (നാളെ) മുതൽ പ്രാബല്യത്തിൽ വരും.ഇതനുസരിച്ച്  സ്വകാര്യ ആശുപത്രികളിലെ അടിയന്തരസേവനങ്ങളല്ലാത്തവ നാളെ മുതൽ നിര്‍ത്തിവെക്കും.. അടിയന്തര സേവനങ്ങള്‍ മാത്രം നല്‍കുകയും സാധാരണ സേവനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റണമെന്നുമാണ് സ്വകാര്യആശുപത്രികൾക്കും ക്ലിനിക്കുകൾക്കും നൽകിയ നിര്‍ദേശം.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവുണ്ടായത്. മാര്‍ച്ച്‌ 26 മുതല്‍ നിലവിലുള്ള നിയന്ത്രണങ്ങൾക്ക്  പുറമെയാണ് പുതിയ ഉത്തരവ് കൂടി നടപ്പിലാക്കുന്നത്. അതേസമയം,ഖത്തറിലെ സ്വകാര്യ ആശുപത്രികൾക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

മാർച്ച് 26 ന് നിലവിൽ വന്ന നിർദേശങ്ങൾ ഇവയാണ് :

  • മാളുകളില്‍ 12 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഇല്ല.

 

  • ജിംനേഷ്യങ്ങള്‍, ഡ്രൈവിങ് സ്കൂളുകള്‍ എന്നിവ അടച്ചു.

 

  •  പൊതുബസുകളിലും മെട്രോയിലും വാരാന്ത്യദിവസങ്ങളില്‍ 20 ശതമാനം യാത്രക്കാര്‍ മാത്രമേ പാടുള്ളൂ. മറ്റ് ദിവസങ്ങളില്‍ 30 ശതമാനം യാത്രക്കാരെ അനുവദിക്കും.

 

  • വീടുകള്‍ക്കകത്തും മജ്ലിസുകളിലും സംഗമങ്ങള്‍ പാടില്ല. പൊതുഇടങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂടാന്‍ പാടില്ലെന്ന നിയന്ത്രണവും നിലവിലുണ്ട്.

 

  • സിനിമതിയറ്ററുകള്‍ 20 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഇല്ല.

 

  • പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷുകള്‍ എന്നിവിടങ്ങളിലെ കളി സ്ഥലങ്ങളും വ്യായാമ ഇടങ്ങളുമെല്ലാം അടച്ചിട്ടുണ്ട്. മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ 30 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം.

 

  • റസ്റ്റാറന്‍റുകളും കഫേകളും 15ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ക്ലീന്‍ ഖത്തര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റാറന്‍റുകള്‍ക്കും കഫേകള്‍ക്കും 30 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. മറ്റുള്ളവക്ക് തുറന്ന സ്ഥലങ്ങളില്‍ 30 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്.


അടുത്ത ദിവസങ്ങള്‍ നിര്‍ണായകമാണെന്നും രോഗികളുടെ എണ്ണം ഗണ്യമായി കുറക്കാന്‍ ഈ ദിവസങ്ങളില്‍ സാധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.. ഇല്ലെങ്കില്‍ സമ്ബൂര്‍ണലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക    


Latest Related News