Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിലെ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണമെത്തിക്കാം,ഡെലിവറി ചെയ്യുന്ന ആളുടെ ശരീര താപനില രേഖപ്പെടുത്തണമെന്ന് മന്ത്രാലയം 

April 10, 2021

April 10, 2021

ദോഹ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഹോംഡെലിവറി നടത്തുന്ന റെസ്റ്റോറന്റുകൾക്ക് വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം.  ഭക്ഷണം ആവശ്യപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുന്ന   ജീവനക്കാരുടെ ശരീര താപനിലയും മുഴുവൻ പേരും ഓരോ ഓർഡറിലും രേഖപ്പെടുത്തണമെന്ന് വാണിജ്യ മന്ത്രാലയം നിർദേശിച്ചു.

ഡെലിവറി കമ്പനികൾക്ക് നൽകിയ മാനദണ്ഡങ്ങളിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.ഓരോ ദിവസവും രണ്ട് പ്രാവശ്യം താപനില പരിശോധിക്കണമെന്നാണ് നിർദേശം.ഓർഡർ നൽകിയ സാധനം പ്ലാസ്റ്റിക് ബാഗിൽ ഇടണമെന്നും ഉപഭോക്താവിന് നൽകുന്നതിന് മുമ്പ് പ്ലാസ്റ്റിക് കവർ നീക്കം ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു.

ഫേസ് മാസ്ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ മുൻകരുതലുകളും ജീവനക്കാർ എടുക്കണം. രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News