November 21, 2019
November 21, 2019
ദോഹ : ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫ്‌ളാഗ് ടൂറിൽ പങ്കെടുക്കുന്നതിന് പേർ രജിസ്റ്റർ ചെയ്യാൻ ഖത്തറിലെ സ്വദേശികളോടും വിദേശികളോടും അധികൃതർ ആവശ്യപ്പെട്ടു.ഖത്തർ ഒളിമ്പിക് കമ്മറ്റിയാണ് ഡിസംബർ 13 ന് വെള്ളിയാഴ്ച ഫ്‌ളാഗ് ടൂർ സംഘടിപ്പിക്കുന്നത്. അത്‌ലറ്റുകൾ,സ്‌കൂൾ വിദ്യാർഥികൾ,സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കും. ഖത്തർ ദേശീയ പതാക വഹിച്ചുകൊണ്ടുള്ള ഫ്‌ളാഗ് ടൂർ ഒളിമ്പിക് കമ്മറ്റി ആസ്ഥാനത്തു നിന്ന് തുടങ്ങി ദോഹ കോർണിഷ് വഴി ഖത്തർ ഫൗണ്ടേഷൻ, ഖത്താരാ കൾച്ചറൽ വില്ലേജ് എന്നിവ പിന്നിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സമാപിക്കും. മൂന്നാം പതിപ്പിൽ അയ്യായിരം പേരെയാണ് ഒളിമ്പിക് കമ്മറ്റി പ്രതീക്ഷിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ . http://www.q-tickets.com/qoc/eventlist.aspx എന്ന വെബ്‌സൈറ്റ് വഴിയാണ് പേർ രജിസ്റ്റർ ചെയ്യേണ്ടത്.