Breaking News
ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  |
ഖത്തറില്‍ വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 164 പേര്‍ക്ക്; 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 34 പേര്‍ വിദേശത്തു നിന്നെത്തിയവര്‍

December 11, 2020

December 11, 2020

ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 164 പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും 34 പേര്‍ വിദേശത്തു നിന്ന് എത്തിയവരുമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 161 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം ഇതോടെ 138,194 ആയി. ഖത്തറില്‍ 240 പേരാണ് ഇതുവരെ കൊവിഡ്-19 ബാധിച്ച് മരിച്ചത്. 

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 140,680 ആയി. ആക്ടീവ് കേസുകള്‍ 2246 ആണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,507 ടെസ്റ്റുകളാണ് ആകെ നടത്തിയത്. ഇതില്‍ 4847 പേര്‍ ആദ്യമായി ടെസ്റ്റ് നടത്തിയവരാണ്. ഖത്തറില്‍ ഇതുവരെ ആകെ 1,159,766 ടെസ്റ്റുകളാണ് നടത്തിയത്. 

രോഗം ബാധിച്ച 33 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 254 ആയി.  ഐ.സി.യുവിലേക്ക് പുതുതായി ഒരാളെ മാറ്റിയിട്ടുണ്ട്. നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത് 25 പേരാണ്. 

രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഐസൊലേഷനിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 

കൊവിഡ് വ്യാപനം നിയന്ത്രക്കാനായി ശാരീരിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News