Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
തുടർച്ചയായ മൂന്നാം ദിവസവും ഖത്തറിൽ രണ്ട് കോവിഡ് മരണം,പുതിയ രോഗികൾ 1,501 

May 24, 2020

May 24, 2020

ദോഹ : ഖത്തറിൽ തുടർച്ചയായ മൂന്നാം ദിവസവും രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.66 ഉം 53 ഉം വയസ്സുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള രോഗികളാണ് മരിച്ചത്. എന്നാൽ ഇവർ ഏതു രാജ്യക്കാരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.ഇതോടെ മരണ സംഖ്യ ഇരുപത്തിമൂന്നായി. ഞായറാഴ്ച 1501 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇന്ന് 657 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവർ 9170 ആയി.

34,521 പേരാണ് നിലവിൽ കോവിഡ് പോസറ്റിവ് ആയി തുടരുന്നെതെങ്കിലും ആശുപത്രിയിൽ ചികിത്സയിലുള്ളത് 1805 പേർ മാത്രമാണ്. അവശേഷിക്കുന്നവർ താമസ സ്ഥലങ്ങളിലോ ഹോട്ടലുകളിലോ സർക്കാരിന് കീഴിലുള്ള ക്വറന്റൈൻ കേന്ദ്രങ്ങളിലോ ആണ്.ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ 188 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.24 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ഒരാളും വെള്ളിയാഴ്ചയും ശനിയാഴ്ചയും രണ്ടു പേർ വീതവും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News